26 Jun 2023 11:48 AM IST
Summary
- ഇന്ത്യയിലെ ഏഴാമത്തെ സ്റ്റോര്‍
- ഉദ്ഘാടനം നടത്തിയത് തമന്ന
സംസ്ഥാനത്തെ തങ്ങളുടെ ആദ്യ ബോട്ടിക് തിരുവനന്തപുരം ലുലുമാളില്‍ തുറന്ന് ലോണ്‍ജീന്‍ (Longines) കേരള വിപണിയിലേക്ക്. പ്രശസ്ത സിനിമാ താരം തമന്ന ഭാട്ടിയ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയിലെ കമ്പനിയുടെ ഏഴാമത്തെ ബോട്ടിക്കാണ് ഇത്. ലോണ്‍ജീന്‍ ഇന്ത്യ മേധാവി അച്‌ല ചൗള, സ്വിസ് ടൈം ഹൗസ് ഡയറക്ടർ ഹാഫിസ് സലാഹുദീൻ എന്നിവർ തമന്നക്കൊപ്പം ഉദ്ഘാടനത്തില്‍ ചേര്‍ന്നു. ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതുമയുള്ള ഉത്പ്പന്നമായ ലോണ്‍ജീന്‍ കോൺക്വസ്റ്റ് ചടങ്ങില്‍ വെച്ച് തമന്നയ്ക്ക് സമ്മാനിച്ചു.
"ലോണ്‍ജീനിന്‍റെ ചാരുത എപ്പോഴും എന്നെ അതിലേക്ക് ആകർഷിച്ചിട്ടുണ്ട്, 190 വർഷത്തിലേറെ പഴക്കമുള്ള ഈ ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങൾക്കും അങ്ങനെയാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ബോട്ടിക് ഒരു വലിയ വിജയമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു," തമന്ന പറഞ്ഞു,
1954-ൽ ആദ്യമായി വിപണിയില്‍ എത്തപ്പെട്ട ലോണ്‍ജീന്‍ കോൺക്വസ്റ്റിന് പുതിയ മാറ്റങ്ങളിലൂടെ പുതിയ രൂപഭംഗി നല്‍കിയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സുതാര്യവും സ്ക്രൂ-ഡൗൺ ബാക്ക് ഉള്ളതുമായ ഒരു സ്റ്റീൽ കെയ്സിലാണ് ഈ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഉൽപ്പന്നം പരീക്ഷിച്ചറിയാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന തരത്തില്‍ ആകർഷകവും സംവേദനാത്മകവുമായ ഉപഭോക്തൃ അനുഭവം സ്റ്റോറില്‍ ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.ലോണ്‍ജീന്‍ സ്പിരിറ്റ്, ദി ലോണ്‍ജീന്‍ മാസ്റ്റർ കളക്ഷൻ, ലോണ്‍ജീന്‍ പ്രൈമലൂണ, ഹൈഡ്രോ കോൺക്വസ്റ്റ്, ലാ ഗ്രാൻഡെ ക്ലാസിക് ഡി ലോണ്‍ജീന്‍, ലോണ്‍ജീന്‍ ഡോൾസെവിറ്റ തുടങ്ങിയ കളക്ഷനുകള്‍ ഇവിടെ ലഭ്യമാകും. ഇവയെല്ലാം കാണുന്നതിനും പരീക്ഷിച്ചു നോക്കുന്നതിനും ബൊട്ടീക്കില്‍ സാധിക്കും.
1832 മുതൽ സ്വിറ്റ്‌സർലൻഡിലെ സെന്റ്-ഇമിയർ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, വാച്ച് മേക്കിംഗ് കമ്പനിയായ ലോണ്‍ജീന്‍ പാരമ്പര്യത്തിലും ചാരുതയിലും പ്രകടനത്തിലും ശ്രദ്ധേയമായ ഒരു മുന്‍നിര ബ്രാന്‍ഡാണ്. ലോക ചാമ്പ്യൻഷിപ്പുകളുടെ ഔദ്യോഗിക ടൈംകീപ്പർ എന്ന നിലയിലും അന്താരാഷ്ട്ര സ്പോർട്സ് ഫെഡറേഷനുകളുടെ പങ്കാളി എന്ന നിലയിലും തലമുറകളുടെ അനുഭവപരിചയം ഉള്ളതിനാൽ, ലോണ്‍ജീന്‍ വർഷങ്ങളായി കായിക ലോകത്ത് ശക്തവും ദീർഘകാലവുമായ ബന്ധങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. ലോകത്തിലെ മുൻനിര വാച്ച് നിർമ്മാതാക്കളായ സ്വാച്ച് ഗ്രൂപ്പ് ലിമിറ്റഡിന്‍റെ ഭാഗമാണ് ലോണ്‍ജീന്‍. നിലവില്‍ 150-ലധികം രാജ്യങ്ങളിൽ ലോണ്‍ജീന്‍ ബ്രാന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
