26 Aug 2026 3:04 PM IST
Summary
മുംബൈയിലെ ജിയോ കൺവെൻഷൻ സെൻട്രലിലേക്ക് മലയാളി ബ്രാൻഡ്. ചെന്നെെയിലും ജിയോ കൺവെൻഷൻ സെൻട്രലിലും ഉടൻ
ഒരു ഗ്രാം തങ്കാഭരണങ്ങൾ എന്ന ആശയം കേരളത്തിൽ ജനപ്രിയമാക്കിയ ബ്രാൻഡ്. കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പറക്കാട്ട് ജൂവൽസ് ജിയോ കൺവെൻഷൻ സെൻറിലേക്കും . ബിസിനസ് വിപുലീകരണത്തിൻ്റെ ഭാഗമായാണ് ജിയോയിലും പറക്കാട്ട് ജൂവൽസിലും പുതിയ ഷോറൂം തുറക്കുന്നത്. ചെന്നൈയിലും പുതിയ ഷോറൂം വരുന്നുണ്ട്. ഒപ്പം എയർപോർട്ടുകൾ കേന്ദ്രീകരിച്ചും കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുമെന്ന് പറക്കാട്ട് ജ്വല്ലേഴ്സ് എംഡി പ്രീതി പറക്കാട്ട് പറയുന്നു.
പരമ്പരാഗത ജ്വല്ലറി സങ്കൽപ്പങ്ങളെ തിരുത്തി എഴുതിയാണ് പറക്കാട്ട് കേരളത്തിൽ ബിസിനസ് വളർത്തിയത്. ഇമിറ്റേഷൻ ആഭരണങ്ങൾ തരംഗമായിരുന്ന സമയത്ത് ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ സ്വർണാഭരണങ്ങൾ എന്ന ആശയം അവതരിപ്പിക്കുന്നത്. പിന്നീട് പറക്കാടിൻ്റെ എക്സിബിഷനുകളിലൂടെ തന്നെ ഈ ആശയം കേരളത്തിലുടനീളം ശ്രദ്ധേയമാകുകയായിരുന്നു.
മെമന്റോകളിലും കയ്യൊപ്പ്
മലേഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഇപ്പോൾ ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കസ്റ്റമൈസ്ഡ് സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നു. സ്വർണ പണിക്കാർ തന്നെയാണ് ആഭരണങ്ങൾ നിർമിക്കുന്നത്. ഇലക്ട്രോ ഫോമിങ് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ ആഭരണങ്ങളുടെ നിറം മങ്ങില്ല. ദീർഘകാലം ഈടുനിൽക്കുകയും ചെയ്യും. വിവിധ തരം വിഗ്രഹങ്ങളും പറക്കാട്ട് ജ്വല്ലേഴ്സ് നിർമിക്കുന്നുണ്ട്. ധാരാളം വിഗ്രഹങ്ങളും മെമെൻ്റോകളും ഇവിടെ നിർമിക്കുന്നു. ഈ വിഭാഗവും വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ പ്രസിഡൻ്റ് നേവൽ ബേസ് സന്ദർശിച്ചപ്പോൾ നൽകിയ ദ്രോണാചാര്യ വിഗ്രഹം, മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ നൽകിയ സുവർണ അമരപ്രഭു, ഈ വിഗ്രഹങ്ങൾ എല്ലാം പറക്കാട്ടിൽ നിർമിക്കാൻ കഴിഞ്ഞത് ബിസിനസിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണെന്നും പ്രീതി പറക്കാട്ട് പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
