image

14 March 2024 6:50 PM IST

Kerala

'2018' നെ മുക്കി 'മഞ്ഞുമ്മൽ ബോയ്സ്': മലയാളത്തിന് പുതിയ ഇൻഡസ്ട്രി ഹിറ്റ്

MyFin Desk

manjummal boys is a new industry hit for malayalam, sinking 2018
X

Summary

  • പുതിയ ഇൻഡസ്ട്രി ഹിറ്റായി 'മഞ്ഞുമ്മൽ ബോയ്സ്'
  • ആഗോളതലത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയെന്ന റെക്കോർഡുമായി മഞ്ഞുമ്മൽ ബോയ്സ്
  • സിനിമയുടെ തെലുങ്ക് പതിപ്പ് ഈ മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്


മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ചിത്രം ഒന്നാം സ്ഥാനത്ത് ജൂഡ് ആന്തണി സംവിധാനം ചെയ്ത് '2018' എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി 'മഞ്ഞുമ്മൽ ബോയ്സ്' മാറിയത്.

റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മാറിയതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. ചിത്രത്തിൻ്റെ നിർമാതാവ് സൗബിനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 175 കോടിയാണ് 2018ന്റെ ഇതുവരെയുള്ള കളക്ഷൻ. മഞ്ഞുമ്മൽ 175-176 കോടി നേടി കഴിഞ്ഞു. 200 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാകുമോ മഞ്ഞുമ്മൽ ബോയ്സ് എന്നാണ് ഇനി കാണാനുള്ളത്.

ആഗോളതലത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയെന്ന റെക്കോർഡുമായി മഞ്ഞുമ്മൽ ബോയ്സ് മുന്നേറുമ്പോൾ സിനിമയുടെ മൊഴിമാറ്റ പതിപ്പുകൾ സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.ചിദംബരം സംവിധാനം ചെയ്ത സിനിമയുടെ തെലുങ്ക് പതിപ്പ് ഈ മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവീസായിരിക്കും ചിത്രം തെലുങ്കിലെത്തിക്കുക

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്' കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചത്.

കേരളത്തിൽ ഉണ്ടായതിലും വലിയ തരംഗമാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.