28 Oct 2025 3:35 PM IST
Summary
പാൽ സംഭരണത്തിലും വിൽപനയിലും മികച്ച റെക്കോഡിട്ട് മിൽമ.
വില്‍പനയിലലും പാൽ സംഭരണത്തിലും മികച്ച നേട്ടം കൈവരിച്ച് മില്‍മ. പ്രതിദിന സംഭരണം 12 .15 ലക്ഷം ടണ്ണായി ഉയർന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,66,340 ലിറ്ററായിരുന്നു സംഭരണം. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ചത് മലബാര്‍ മേഖല യൂണിയനാണ്.
പാല്‍ വില്‍പനയിലും മില്‍മക്ക് മുന്നേറ്റമുണ്ട്. മലബാര്‍,എറണാകുളം,തിരുവനന്തപുരം മേഖല യൂണിയനുകള്‍ ചേര്‍ന്ന് പ്രതിദിനം 16,83,781 ലിറ്റര്‍ പാലാണ് ആറുമാസക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 16,50,296 ലിറ്റര്‍ ആയിരുന്നു. കാലിത്തീറ്റ ചാക്കിന് മില്‍മ നല്‍കിവരുന്ന 100 രൂപ സബ്‌സിഡി ഡിസംബര്‍ വരെ തുടരും.
മിൽമ തിരുവനന്തപുരം ആസ്ഥാനമായി 1980-ലാണ് പ്രവർത്തനം ആരംഭിച്ചുത്. ഇന്തോ-സ്വിസ് പദ്ധതിയുടെ ഭാഗമായിട്ടാണ് മിൽമ ആരംഭിച്ചത്. ആദ്യമായി ആരംഭിച്ചത് ഇന്ത്യാ ഗവൺമെന്റിന്റേയും സ്വിസ് ഗവൺമെന്റിന്റേയും സംയുക്ത സംരംഭമായിട്ടാണ്.
പഠിക്കാം & സമ്പാദിക്കാം
Home
