12 April 2026 7:29 PM IST
Summary
സര്‍വേ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു
നവകേരള സര്‍വേയ്ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട തുകയുടെ കണക്ക് പുറത്ത്. 13 കോടിരൂപ ഇതിനായി ചെലവഴിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
20 കോടിയായിരുന്നു സര്‍വേയ്ക്ക് അനുവദിച്ചത്. ഇതില്‍ 13.04 കോടി രൂപയാണ് ചെലവഴിച്ചു. നവകേരള സര്‍വേയുടെ ബ്രോഷറിന് 5.54 കോടിയാണ് ചെലവായത്. കത്തിന് ഒരു കോടി രൂപയും വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി ചെലവായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വേ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നവകേരള സര്‍വേ ധൂര്‍ത്താണെന്നും പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യുന്നതാണെന്നും ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്രത്തോളം എത്തി എന്ന് അറിയുന്നതിനായി സര്‍ക്കാര്‍ സര്‍വേ നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. കൂടാതെ, ചെലവായ പണത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ കണക്ക് സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
