image

13 Nov 2026 12:49 PM IST

Kerala

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി

MyFin Desk

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി
X

Summary

ഓട്ടോ -ടാക്‌സി നിരക്കുകള്‍ കൂട്ടുന്നതിനോട് അനുകൂല നിലപാടിലാണ് സര്‍ക്കാര്‍. 2022 ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് കൂട്ടിയത്. അതിനാല്‍ ഈ വിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന പക്ഷമാണ് സര്‍ക്കാരിനുള്ളത്.


സംസ്ഥാനത്ത് ബസ് ചാര്‍ജ്ജും വിദ്യാര്‍ത്ഥി കണ്‍സഷനും വര്‍ധിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍. ഈ രണ്ടും ഒഴിവാക്കിയുള്ള മറ്റെന്ത് ആവശ്യങ്ങളും പരിഗണിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം ഓട്ടോ -ടാക്‌സി നിരക്കുകള്‍ കൂട്ടുന്നതിനോട് അനുകൂല നിലപാടിലാണ് സര്‍ക്കാര്‍. 2022 ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് കൂട്ടിയത്. അതിനാല്‍ ഈ വിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന പക്ഷമാണ് സര്‍ക്കാരിനുള്ളത്.

ബസ് ഉടമകളില്‍ ഒരു വിഭാഗം നിരക്ക് വര്‍ധിപ്പിക്കുന്നതിന് എതിരാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇനിയും നിരക്ക് വര്‍ധന വന്നാല്‍ യാത്രക്കാര്‍ കുറയുമെന്ന ആശങ്ക ഒരു വിഭാഗം ബസ് ഉടമകള്‍ക്കുണ്ടെന്നാണ് വിലയിരുത്തല്‍. മുപ്പതിനായിരം ബസുകള്‍ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞിട്ടുണ്ട്. ഇഇത് ആളുകള്‍ സ്വന്തം വാഹനങ്ങളിലേക്കും മറ്റ് ഗാതഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന്റേയും ഫലമാണെന്നാണ് ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരെയുള്ള നിലകൊള്ളുന്ന ബസ് ഉടമകളുടെ വാദം.

കൗമാരക്കാര്‍ പ്രതികളായ വാഹനാപകടങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്നും മന്ത്രി പറഞ്ഞു. വാഹന ഉടമയെന്ന നിലയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണം. മദ്യപിച്ചുള്ള വാഹനമോടിക്കലില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന നിലപാടും മന്ത്രി വ്യക്തമാക്കി.