28 Dec 2025 5:47 PM IST
Summary
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി 50,000 രൂപ വരെയും ലഭിക്കും
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ജനുവരി ഒന്‍പതിന് കോട്ടയത്ത് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് അദാലത്ത്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയായിരിക്കണമെന്നാണ് നബന്ധന. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.kerala.gov.in സന്ദര്‍ശിച്ച് ജനുവരി ഏഴിന് മുന്‍പായി അപേക്ഷ നല്‍കണം.
പദ്ധതിയുടെ പ്രയോജനങ്ങള്‍ എന്തെല്ലാം ?
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി 50,000 രൂപയും, മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരിമിതര്‍ക്ക് കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍ എന്നിവയ്ക്കായി പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭിക്കും. അപേക്ഷ നല്‍കുന്നതിന് പാസ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവ ആവശ്യമാണ്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും നല്‍കണം.
ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
