18 Nov 2023 3:10 PM IST
Summary
- ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുള്ള അവസരം എന്നിവയുമുണ്ടാകും.
തിരുവനന്തപുരം: ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. നവംബര്‍ 26 നും 27 നും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പാല്‍, തൈര്, ജാക്ക്ഫ്രൂട്ട് പേഡ, കപ്പിലുള്ള കട്ടത്തൈര്, കപ്പിലുള്ള സംഭാരം, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം, ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു മനസ്സിലാക്കാനുള്ള അവസരം എന്നിവയുമുണ്ടാകും.
നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്‌ക്രീമുകള്‍, ഗുലാബ് ജാമുന്‍, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്‌ക്ക്, ഫ്‌ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ് മല്‍സരവും ക്വിസും സംഘടിപ്പിക്കുന്നുണ്ട്. അമ്പലത്തറ ഡെയറിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 22 ന് രാവിലെ 10.30 മുതല്‍ പെയിന്റിംഗ് മത്‌സരവും 23 ന് രാവിലെ 9.30 മുതല്‍ ക്വിസ് മത്സരവും നടക്കും. ജില്ലയിലെ ഓരോ സ്‌കൂളുകളിലേയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വീതം മത്സരങ്ങളില്‍ പങ്കെടുക്കാം. നവംബര്‍ 20 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
പഠിക്കാം & സമ്പാദിക്കാം
Home
