image

13 Oct 2025 12:42 PM IST

Kerala

മൺമറയുന്നോ നാട്ടുമഞ്ഞൾ?

MyFin Desk

is the native yellow dying
X

Summary

നാടൻ മഞ്ഞളിന്റെ ലഭ്യത കുറഞ്ഞതോടെ വിപണിയിൽ ഗുണനിലവാരമില്ലാത്ത മഞ്ഞൾ


മഞ്ഞളിൻ്റെ ഉൽപാദന ചെലവ് ഉയർന്നതോടെ പിന്തിരിഞ്ഞ് കർഷകർ. മലയോര മേഖലകളിൽ വ്യാപകമായിരുന്ന മഞ്ഞൾ കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞതോടെ ഇവിടുത്തെ വിപണികളിൽ എത്തുന്നത് വരവ് മഞ്ഞൾ.

ഗുണം കുറഞ്ഞ മഞ്ഞളാണ് ഇപ്പോൾ മലയോര വിപണികളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പാലക്കാടുനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിലവിൽ മഞ്ഞൾ എത്തുന്നത്. ആവശ്യക്കാർ ഉണ്ടെങ്കിലും മഞ്ഞൾ കൃഷിയുടെ ഉത്പാദനച്ചിലവ് താങ്ങാനാകാത്തതാണ് സ്ഥിതി.

പച്ചമഞ്ഞളിന് 30 രൂപ വരെ മാത്രം

പച്ച മഞ്ഞൾ കിലോയ്ക്ക് 25-30 രൂപയാണ് ലഭിക്കുന്നത്. ഉണങ്ങിയ മഞ്ഞളിന് ഗുണനിലവാരം അനുസരിച്ച് 200-250 രൂപ ലഭിക്കാറുണ്ട്. എന്നാൽ മഞ്ഞൾ പേരിനു മാത്രമാണ് കമ്പോളങ്ങളിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. അഞ്ചു വർഷം മുൻപുവരെ വൻ തോതിൽ നാടൻ മഞ്ഞൾ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്ത് ഏലം , കുരുമുളക് വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതു മറിച്ചശേഷം ഏലത്തട്ടകൾ നടുകയും ചെയ്തിരുന്നു. ഇതോടെ ഗുണമേന്മയേറിയ നാടൻ മഞ്ഞൾ കേട്ടുകേൾവിയായി.

ഇടക്കാലത്ത് ഉണ്ടായ മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വിലയുടെ വർധന പണിക്കൂലി കുത്തനെ ഉയർത്തി. കാലാവസ്ഥ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടു. ഇതൊക്കെയാണ് കർഷകർ മഞ്ഞൾകൃഷിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം.