11 March 2026 5:32 PM IST
Palakkad Pollachi Memu Time : സുരേഷ് ഗോപിയുടെ ഇടപെടൽ, ഇനി പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മെമു സർവീസ്
MyFin Desk
Summary
പാലക്കാട് പൊള്ളാച്ചി മെമു സർവീസ് തുടങ്ങി. ആഴ്ചയിൽ അഞ്ചു ദിവസം സർവീസ്
ഇനി പാലക്കാട് നിന്ന് പൊള്ളാച്ചി കണ്ട് എളുപ്പത്തിൽ മടങ്ങാം. എറണാകുളം പാലക്കാട് മെമു സർവീസ് തുടങ്ങി. സർവീസ് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ പ്രമുഖ വ്യാപാര കേന്ദ്രമാണ് പൊള്ളാച്ചി. വ്യാപാര തീർഥാടന രംഗത്തുള്ളവർക്കും സർവീസ് ഗുണമാകും.
06233 /06624 നമ്പറിലെ മെമു ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ് നടത്തുക. ബുധനാഴ്ച ഉച്ചക്ക് 1 .15 നാണ് പാലക്കാട്ട് നിന്ന് ആദ്യ സർവീസ് ആരംഭിച്ചത്. പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് , മുതലമട, മീനാക്ഷിപുരം, ആനമലൈ എന്നിവിടങ്ങളിലാണ് സർവീസ്. നിലവിൽ മൂന്ന് ട്രെയിനുകളാണ് പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് സർവീസ് നടത്തുന്നത്.
മുഖം മിനുക്കി മൂന്ന് റെയിൽവേ സ്റ്റേഷനുകൾ
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച മൂന്ന് റെയിൽവേ സ്റ്റേഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ എന്നിവയാണ് പദ്ധതിക്ക് കീഴിൽ ലോകോത്തര നിലവാരത്തിൽ മുഖം മിനുക്കിയത്. ഈ സ്റ്റേഷനുകളിൽ നവീകരിച്ച കെട്ടിടങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഇൻഫർമേഷൻ സെൻ്ററുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സൗജന്യ വൈ-ഫൈ, നവീകരിച്ച ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിവ സ്റ്റേഷൻ നിലവാരം ഉയർത്തും.
പഠിക്കാം & സമ്പാദിക്കാം
Home
