28 July 2026 7:24 PM IST
Summary
പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണ് കാര്‍ഡ് നല്‍കാന്‍ ആലോചന
പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്.
ദൂരെയുള്ള സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക് യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്. സീറോ ടിക്കറ്റ് പുരുഷ യാത്രക്കാര്‍ക്ക് നല്‍കി ചില കണ്ടക്ടര്‍മാര്‍ തട്ടിപ്പ് നടത്തിയതും അധികൃതര്‍ കണ്ടെത്തിയിരുന്നു.
ഇത്തരം ദുരുപയോഗങ്ങള്‍ ഒഴിവാക്കുന്നതിന് സ്ത്രീ യാത്രക്കാര്‍ക്ക് കാര്‍ഡ് നല്‍കണം എന്നാണ് ഉയരുന്ന അഭിപ്രായം. എന്നാല്‍ ഇത് സര്‍ക്കാരിന് അധിക ചെലവാകുമെന്നും കാര്‍ഡ് സംവിധാനം പൂര്‍ണ്ണമായും കാര്യക്ഷമമല്ല എന്നും അഭിപ്രായമുണ്ട്.
ദിവസം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്യുന്നത്. ഇവര്‍ക്കെല്ലാം കാര്‍ഡ് നല്‍കേണ്ടിവരും. എന്നും യാത്ര ചെയ്തില്ലെങ്കിലും ഭൂരിഭാഗം പേരും കാര്‍ഡ് ആവശ്യപ്പെട്ടേക്കും. ഒരു കാര്‍ഡിന് 40 രൂപ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
