image

16 May 2026 5:46 PM IST

Kerala

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; തീരുമാനമായെന്ന് റിപ്പോര്‍ട്ട്

MyFin Desk

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; തീരുമാനമായെന്ന് റിപ്പോര്‍ട്ട്
X

Summary

ആരൊക്കെ മന്ത്രിമാരാകുമെന്ന വ്യക്തമായ ചിത്രം നാളെ ലഭിക്കും


വി.ഡി സതീശന്‍ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും. ആഭ്യന്തരമന്ത്രിസ്ഥാനം വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

വിജിലന്‍സ് വകുപ്പും ചെന്നിത്തലയ്ക്ക് നല്‍കിയേക്കും. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തന്റെ വിശ്വസ്തരായ നാലുപേരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പരിഗണിച്ചേക്കില്ല. അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി സതീശനും കെ.സി വേണുഗോപാലും ഇന്ന് ചെന്നിത്തലയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

അതേസമയം വി.ഡി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരാകുമെന്ന വ്യക്തമായ ചിത്രം നാളെ ലഭിക്കും. അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. കെ. മുരളീധരന്‍, സണ്ണി ജോസഫ്, പി.സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഉണ്ടായേക്കും എന്നാണ് സൂചന.