image

26 Dec 2025 8:44 PM IST

Kerala

Christmas Bevco Sale Report: മദ്യ വിൽപ്പനയിൽ റെക്കോർഡ് ; ക്രിസ്മസ് ദിനങ്ങളില്‍ ബെവ്കോ വിറ്റത് 332.62 കോടി രൂപയുടെ മദ്യം

MyFin Desk

bevco onam sale
X

Summary

വിൽപ്പനയിൽ 19% വർധനവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ദിനങ്ങളില്‍ ബെവ്കോ വഴി വിറ്റത് 332.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 279.54 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്.

ഇത്തവണ 19 ശതമാനത്തിന്റെ വർധനവാണ് വിൽപ്പനയിലുണ്ടായത്. 24ന് വിൽപ്പന 100 കോടി കടന്നു. 114.45 കോടിയുടെ മദ്യമാണ് അന്ന് മാത്രം വിറ്റത്. ഡിസംബർ 22ന് 77.62 കോടി, 23ന് 81.56 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി എന്നിങ്ങനെയാണ് ഇത്തവണത്തെ വിൽപ്പന.