image

20 May 2024 11:30 AM IST

Kerala

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്, ഗുരുവായൂര്‍ ക്ഷേത്രത്തിൽ റെക്കോർഡ് വരുമാനം

Anish Devasia

guruvayur temple breaks new record in daily revenue
X

Summary

​ നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നു


ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് വരുമാനത്തിൽ റെക്കോര്‍ഡ്. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍ 83,190,02 രൂപയാണ് ലഭിച്ചത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നെങ്കിലും 80 ലക്ഷം കടക്കുന്നത് ആദ്യമായിട്ടാണ്. ക്ഷേത്രത്തിലെ സർവകാല റെക്കോർഡാണ് ഇത്.

നെയ്‌വിളക്ക് ശീട്ടാക്കിയതിലും റെക്കോര്‍ഡാണ്. 28,358,00 രൂപയുടെ നെയ്‌വിളക്കാണ് ഭക്തര്‍ ശീട്ടാക്കിയത്. 2039780 രൂപയുടെ തുലാഭാരവും നടത്തി.

വൈശാഖം ആരംഭിച്ചത് മുതല്‍ ക്ഷേത്രത്തിൽ തിരക്കേറുകയാണ്. തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം വൈശാഖമാസം അവസാനിക്കുന്ന ജൂണ്‍ ആറുവരെ തുടരാനാണ് തീരുമാനം.

തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ശയനപ്രദക്ഷിണത്തിനും ചുറ്റമ്പല ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിനകത്ത് തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ഭക്തരെ കൊടിമരം വഴി പ്രവേശിപ്പിക്കും. വൈശാഖം ആരംഭിച്ചത് മുതല്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ മണിക്കൂറുകളോളം വരി നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്.