9 Oct 2025 3:27 PM IST
Summary
ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ റെലിക്സ് സ്മയിൽ (ReLEx SMILE) ചികിത്സ
കൊച്ചി: 30 സെക്കൻഡുകൾക്കുള്ളിൽ ഇനി കാഴ്ചാ പ്രശ്നങ്ങൾ തിരുത്താം. ഇതിനു കഴിയുന്ന നൂതന ചികിത്സാരീതികൾ കൊച്ചിയിലെ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ ആരംഭിച്ചു. ഫെംറ്റോസെക്കൻഡ് ലേസർ സിസ്റ്റം ഉപയോഗിച്ച്
പരമാവധി കുറവ് ഇൻവേസിവായ ലേസർ നേത്ര ശസ്ത്രക്രിയയിലൂടെ മയോപിയ (സമീപക്കാഴ്ച) ശരിയാക്കുന്ന റിഫ്രക്ടീവ് ലെൻറികുലി എക്സ്ട്രാക്ഷൻ - സ്മാൾ ഇൻസിഷൻ ലെൻറികുലി എക്സ്ട്രാക്ഷൻ എന്നതിൻറെ ചുരുക്കപ്പേരാണ് റെലിക്സ് സ്മൈൽ. ഈ ചികിത്സക്കിടെ ഫെംറ്റോസെക്കൻഡ് ലേസർ കോർണിയക്കുള്ളിൽ ലെൻറിക്കൂളെന്നു വിളിക്കുന്ന ലെൻസ് ആകൃതിയിലുള്ള ഒരു ചെറിയ ടിഷ്യു സൃഷ്ടിക്കുന്നു .
പിന്നീട് ഇത് നീക്കം ചെയ്ത് കോർണിയയെ പുനർരൂപകല്പന ചെയ്യുകയും പ്രകാശം റെറ്റിനയിൽ ശരിയായി കേന്ദ്രീകരിക്കാൻ അനുവദിക്കുകയും ചെയ്യും. പലപ്പോഴും കണ്ണട, കോൺടാക്റ്റ് ലെൻസുകൾ എന്നിവയുടെ ആവശ്യകത കുറയ്ക്കുകയോ അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്തു കൊണ്ട് പരമാവധി കുറഞ്ഞ അസ്വസ്ഥതയോടെ കാഴ്ച മെച്ച പ്പെടുത്തി വേഗത്തിൽ സുഖം പ്രാപിക്കാനും ഇടയാക്കുന്നു. അസാധാരണമായ കൃത്യതയോടും സുരക്ഷയോടും കൂടി ശസ്ത്രക്രിയ നടത്താനും ഒരു റെലിക്സ് സ്മയിലിനെ പ്രാപ്തമാക്കാനും ഡോക്ടർമാരെ സഹായിക്കുന്നൊരു അത്യാധുനിക ഫെംറ്റോസെക്കൻഡ് ലേസർ സംവിധാനമാണ് വിസു മ്യാക്സ് 500 .
ഡോ. അഗർവാൾസിൽ ആരംഭിച്ച അത്യാധുനിക നേത്ര ചികിത്സ സംവിധാനമായ റെലിക്സ് സ്മയിലിൻ്റെ ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചു. പുതിയ ചികിത്സ രീതി ആരംഭിച്ചതിന്റെ ഭാഗമായി ഈ മാസം 31 വരെ ഡോക്ടർ കൺസൾട്ടേഷൻ, റെലിക്സ് സ്മയിൽ കറക്ഷൻ തുടങ്ങിയ സേവനങ്ങൾ സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തികഞ്ഞ കൃത്യതയോടെ മയോപിയ ശരിയാക്കുന്ന വിപ്ലവകരമായ പുതിയ നേത്ര പരിചരണ സാങ്കേതിക വിദ്യയാണ് റെലിക്സ് സ്മൈൽ എന്നും ചികിത്സ സംവിധാനം കൊച്ചി നഗരത്തിലേക്കു കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്നും ഡോ. സൗന്ദരി എസ് പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
