20 Feb 2026 3:38 PM IST
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ കുടിശ്ശിക 10% അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
MyFin Desk
Summary
മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ഡിഎ കുടിശ്ശികയും നല്‍കും . 10 ശതമാനം ഡിഎ കുടിശ്ശികയാണ് അനുവദിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത കുടിശ്ശിക(ഡിഎ) അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ഇത് നല്‍കും.
പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 32 ശതമാനം നിരക്കില്‍ ഡിഎ ലഭിക്കും. കഴിഞ്ഞാഴ്ച ക്ഷാമബത്തയും ഡിആറും മൂന്ന് ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ബജറ്റില്‍ വാഗ്ദാനം ചെയ്ത 10% ഡിഎ കുടിശ്ശികയും അനുവദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
35 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. 22 ശതമാനമാണ് നല്‍കികൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ഇത് ഗഡുക്കളായി നല്‍കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
പെൻഷൻകാർക്കും ആശ്വാസം
പെൻഷൻകാർക്കുള്ള ഡിഎ റിലീഫിൽ 10 പോയിന്റാണ് വർധന. കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാർ ഒഴികെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, എയ്ഡഡ് സ്കൂളുകൾ, കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവയിലെ അധ്യാപകർ, അനധ്യാപകർ എന്നിവർക്കും ഡിഎ വർധനയുടെ പ്രയോജനം ലഭിക്കും. പാർട്ട് ടൈം അധ്യാപകർ, വീണ്ടും ജോലി ചെയ്യുന്ന പെൻഷൻകാർ എന്നിവർക്ക് പുതുക്കിയ നിരക്ക് ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
