image

11 July 2023 10:48 AM IST

Kerala

കേരളത്തില്‍ 200 കോടിയുടെ ബിസിനസ് ലക്ഷ്യമിട്ട് വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ്

MyFin Desk

winners royal varsha credit targeting business in kerala
X

രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളില്‍ 150 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

തോപ്പുംപടി, തൃപ്പുണിത്തുറ, ആലുവ ബ്രാഞ്ചുകള്‍ കൂടി ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷം 50-70 ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് നീക്കം. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുക. ഓരോ ബ്രാഞ്ചുകള്‍ക്കും ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് 200 കോടി രൂപയുടെ ബിസിനസാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ഇതില്‍ 150 കോടി രൂപയുടെ വാഹന വായ്പയും 50 കോടി രൂപയുടെ മറ്റു വായ്പകളും ഉള്‍പ്പെടുന്നു.

ഗോള്‍ഡ് ലോണ്‍, ഓവര്‍ ഡ്രാഫ്റ്റ് ലോണ്‍, ഗോള്‍ഡ് പര്‍ച്ചേസ് ലോണ്‍, ബിസിനസ് ലോണ്‍, വെഹിക്കിള്‍ ലോണ്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളാണ് സ്ഥാപനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം മുതല്‍ 12 ശതമാനം വരെ പലിശയും സൊസൈറ്റി ഉറപ്പു നല്‍കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന ടൂവീലര്‍ വായ്പാ വിഭാഗത്തില്‍ കേരളത്തിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ടൂവീലര്‍ ലോണ്‍ ബിസിനസ് ഹെഡ് ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് അവരുടെ വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിപുലമായ സേവിംഗ്സ് സ്‌കീമുകളും ഫ്ലെക്സിബിള്‍ ലോണുകളും പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനക്ഷമമായ ശാഖകള്‍, 24 മണിക്കൂര്‍ ഡിജിറ്റല്‍ സാന്നിധ്യം എന്നിവയിലൂടെ തങ്ങള്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റീടെയില്‍ അസെറ്റ്സ് & ലയബിലിറ്റി ബിസിനസ് ഹെഡ് കെ ശ്രീറാം പറഞ്ഞു.

സൊസൈറ്റിയുടെ കോര്‍പ്പറേറ്റ് ഓഫീസ് പാലാരിവട്ടം പാടിവട്ടത്ത് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റേക്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മൂന്നാര്‍ വൈബ് റിസോര്‍ട്സ് & സ്പാ സിഇഒ ജോളി ആന്റണി, ചീഫ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മനോ മോഹന്‍, റീടെയില്‍ അസെറ്റ്സ് & ലയബിലിറ്റി ബിസിനസ് ഹെഡ് കെ ശ്രീറാം, ഓട്ടോ & അസെറ്റ്സ് ഫിനാന്‍സ് ബിസിനസ് ഹെഡ് ആര്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് & അക്കൗണ്ട്സ് വൈസ് പ്രസിഡന്റ് കെ അശ്വിന്‍, ക്രെഡിറ്റ് & ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് എം ജി സന്തോഷ് കുമാര്‍, എച്ച് ആര്‍ ചീഫ് മാനേജര്‍ ഹില്‍ഡ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.