29 Jan 2024 1:30 PM IST
Summary
- ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി
- ശൈത്യകാലം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്
മൂന്നാറില്‍ ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില എത്തിയതോടെ വരുംദിവസങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.
ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുലര്‍ച്ചെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയത്. ഇതോടെ ഈ മേഖലകളിലെ പുല്‍മേടുകളില്‍ തണുത്തുറഞ്ഞ ജലകണങ്ങള്‍ പുലര്‍ച്ചെ കാണാനായി. മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസും ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസുമാണ് ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില.
മൂന്നാറിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് തണുപ്പ്. ഒക്റ്റോബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകിയാണ് തീവ്രതയിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് കൂട്ടാന്‍ ഇത് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
