image

18 Sep 2023 7:15 AM GMT

Kerala

ആറ് മാസം, 2500 സ്ത്രീകള്‍; വിജയമായി ഷീ ലോഡ്ജ്

Kochi Bureau

six months, 2500 women she lodges successfully
X

Summary

  • സ്ത്രീകള്‍ക്കൊപ്പമെത്തുന്ന 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും ഷീ ലോഡ്ജില്‍ താമസിക്കാം.


കൊച്ചി നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം മിതമായ നിരക്കില്‍ ഒരുക്കുന്ന ഷീ ലോഡ്ജ് ആറ് മാസം കൊണ്ട് പ്രജോയനപ്പെടുത്തിയത് 2500 വനിതകള്‍. നോര്‍ത്ത് റെയില്‍വേക്ക് സമീപത്തായുള്ള ഷീലോജില്‍ 96 റൂമുകളും രണ്ട് ഡോര്‍മെട്രികളുമാണ് സജ്ജമാക്കിയിരിക്കുന്നുത്.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഷീ ലോഡ്ജ് പൂര്‍ണ്ണമായും സ്ത്രീകള്‍ക്കായി തുറന്നു കൊടുത്തത്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്നവര്‍ക്കും താങ്ങാനാവുന്ന താമസ സൗകര്യം വാഗ്ദാനം ചെയ്യുകയാണ് ഷീ ലോജ്ഡ്. പരമന റോഡില്‍ കുടുംബശ്രീ നിയന്ത്രിക്കുന്ന സമൃദ്ധി ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന ലോഡ്ജിലേക്ക് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍, ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍, നോര്‍ത്ത് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാനാകും.

ആഴ്ച്ചാവസാനങ്ങളിലാണ് ഷീലോഡ്ജിനെ കൂടുതല്‍ സ്ത്രീകള്‍ ആശ്രയിക്കുന്നതെന്നാണ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നവംബറില്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഡോര്‍മെട്രിയടക്കം എല്ലാ സൗകര്യവും പൂര്‍ണ്ണമായും വനിതകള്‍ക്ക് തുറന്ന് നല്‍കിയത്. സൗകര്യം ഭക്ഷണം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഷീ ലോഡ്ജിനോട് ചേര്‍ന്ന് നിരവധി ഫുഡ് സ്‌പോട്ടുകളുണ്ട്. ഓണ്‍ലൈനായും ഓഫ്ലൈനായും ബുക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്. തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം.

ഡോര്‍മിറ്ററിക്ക് പ്രതിദിനം 100 രൂപ, ഒറ്റമുറിക്ക് പ്രതിദിനം 200 രൂപ, ഡബിള്‍ റൂം രണ്ടുപേര്‍ക്ക് പ്രതിദിനം 350 രൂപ എന്നിങ്ങനെയാണ് നിരക്ക്.