image

13 March 2026 9:16 PM IST

Kerala

പൈതൃകവും ടൂറിസവും കൈകോര്‍ക്കുന്നു; തലശ്ശേരിക്ക് ഇനി പുത്തന്‍ യാത്രാനുഭവം

MyFin Desk

പൈതൃകവും ടൂറിസവും കൈകോര്‍ക്കുന്നു; തലശ്ശേരിക്ക് ഇനി പുത്തന്‍ യാത്രാനുഭവം
X

Summary

കിഫ്ബിയില്‍ നിന്നും 36.27 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്


തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. തലശ്ശേരിയുടെ ദീര്‍ഘകാലമായ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും ഇത് ഭാവിയില്‍ തലശ്ശേരിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മനോഹരമായ നടപ്പാത നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയില്‍ നിന്നും 36.27 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഇറിഗേഷന്‍ ഡെവലപ്‌മെൻ്റ് കോര്‍പ്പറേഷനാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് തലശ്ശേരി ബസാറിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായി 1910 ല്‍ നിര്‍മിച്ച ചരിത്ര പ്രധാനമായ നിര്‍മിതിയായ തലശ്ശേരി കടല്‍ പാലം നിലനിര്‍ത്തുന്നതിനും അതിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഇതിലൂടെ കടല്‍പ്പാലത്തെ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും.