29 Jan 2026 8:29 AM IST
Summary
തൃശൂരും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ജില്ല എറണാകുളം
സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം നേടുന്ന ജില്ല എന്ന സ്ഥാനം എറണാകുളത്തിന്. തൃശൂരും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സംസ്ഥാന ആസൂത്രണ ബോർഡ് ഇകണോമിക് റിവ്യൂ റിപ്പോർട്ടിലാണ് മികച്ച വരുമാനമുള്ള മുൻനിര ജില്ലകളേ കുറിച്ചും പരാമർശമുള്ളത്.
ഏറ്റവുമധികം പട്ടണങ്ങളുള്ളത് തൃശൂർ ജില്ലയിലാണ്. 135 പട്ടണങ്ങളാണുള്ളത്. സംസ്ഥാനത്തെ മൊത്തം പട്ടണങ്ങളുടെ നാലിലൊന്ന് വരുമിത്. ബാക്കി 60 ശതമാനം പട്ടണങ്ങൾ തൃശൂർ ,കണ്ണൂർ , എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ്. കേരളത്തിലെ നഗരങ്ങളിലെ പകുതിയോളം ജനസംഖ്യയും ഈ വൻനഗരങ്ങൾ കേന്ദ്രീകരിച്ചാണ്.
കേരളത്തിലെ സംഘടിത തൊഴിൽ മേഖലയിൽ 12 .6 ലക്ഷം തൊഴിലാളികളാണുള്ളത്. ഇതിൽ ഏഴു ലക്ഷം പേരും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. മികച്ച വിദഗ്ധ തൊഴിലാളികൾ ജോലി അന്വേഷിച്ച് കേരളം വിടുന്നതാണ് സ്ഥിതി.
കടം ജിഎസ്ഡിപി അനുപാതം ഉയർന്നു
6 .19 ശതമാനം എന്ന സാമ്പത്തിക വളർച്ചാ നിരക്ക് ആരോഗ്യകരമാണെങ്കിലും സംസ്ഥാനത്തിൻ്റെ ജിഎസ്ഡിപി കടം അനുപാതം ഉയർന്നു. മുൻവർഷങ്ങളിൽ കുറഞ്ഞ ജിഎസ്ഡി കടം അനുപാതം 24 .83 ശതമാനത്തിലേക്കാണ് ഉയർന്നത് . മുൻ വർഷം ഇത് 23 .6 ശതമാനമായിരുന്നു.
അതുപോലെ വിലക്കയറ്റവും ഉയർന്ന നിലയിലാണ്. വിലക്കയറ്റം 9 .05 ശതമാനം എന്ന ഉയർന്ന നിലയിലാണ്. സംസ്ഥാനത്തിൻ്റെ മൊത്തം ജിഎസ്ഡിപിയിൽ 9 .97 ശതമാനമാണ് വർധന. പൊതുകടം 3 .10 ലക്ഷം കോടി രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
