image

2 Jan 2024 12:31 PM IST

Kerala

സർക്കാർ കുടിശ്ശിക : സപ്ലെെക്കോ പ്രതിസന്ധിയിൽ, കടകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ്

MyFin Desk

govt dues, supplyco crisis, warns shops will close
X

Summary

  • കുടിശിക തുകയുടെ മൂന്നൂലൊന്നെങ്കിലും ഉടന്‍ അനുവദിക്കണമെന്നാണ് ആവശ്യം
  • 1,600 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്


ക്രിസ്തുമസ്-പുതുവത്സര വിപണിയില്‍ പ്രതിസന്ധി നേരിട്ടതോടെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സപ്ലൈകോ. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി 500 കോടിയെങ്കിലും ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. വിതരണക്കാര്‍ക്ക് കൊടുക്കാനുളള പണം കൊടുത്തുതീര്‍ക്കുകയാണ് സപ്ലൈകോ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അതില്‍ പകുതി തുക കൊടുത്താല്‍ വിതരണക്കാര്‍ വീണ്ടും സാധനങ്ങള്‍ എത്തിക്കും.

2016 മുതല്‍ 1,600 കോടിയോളം രൂപയാണ് സപ്ലൈകോയ്ക്ക് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. 800 കോടിയിലധികം രൂപയാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്. കുടിശ്ശികയായതോടെ ടെന്‍ഡറില്‍ പങ്കെടുക്കാനും കരാറുകാരില്ല. പിടിച്ചുനില്‍ക്കാന്‍ കുടിശിക തുകയുടെ മൂന്നൂലൊന്നെങ്കിലും ഉടന്‍ അനുവദിച്ചില്ലെങ്കില്‍ കച്ചവടംതന്നെ നിര്‍ത്തേണ്ടിവരുമെന്ന നിലയിലാണ് സപ്ലൈകോ. ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ടിവരുമെന്നും സപ്ലൈകോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അതേസമയം അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിപണിയിലെ വില വ്യത്യാസത്തിന് അനുസൃതമായി സബ്‌സിഡി പുനക്രമീകരിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ റിപ്പോര്‍ട്ട് പരിഗണനയില്‍ വന്നക്കും.