5 March 2026 11:38 AM IST
Summary
മാര്‍ച്ച് 20 വരെയാണ് ഈ ഓഫര്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ലഭിക്കുക
റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്‍കും. മാര്‍ച്ച് 20 വരെയാണ് ഈ ഓഫര്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ലഭിക്കുക.
റംസാന്‍ വിപണി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭമാണ് ലഭിക്കുക. നാല്‍പത് ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോയെ പ്രതിമാസം ആശ്രയിക്കുന്നത്.
ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
