image

1 Aug 2023 10:39 AM IST

Kerala

ഇ-ഇന്‍വോയ്‌സിംഗിന് ടാലി 3.0മായി ടാലി സൊല്യൂഷന്‍സ്

MyFin Desk

tally Solutions with Tally 3.0 for e-invoicing
X

Summary

ബിസിനസുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുവാനും ടാലി സൊലൂഷന്‍സ് പരിശ്രമിക്കുന്നു


അഞ്ചു കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള എംഎസ്എംഇകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ നിര്‍ബന്ധമാക്കിയ ഇ-ഇന്‍വോയിസിംഗ് സുഗമവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിന് ടാലി പ്രൈം 3.0 എന്ന പേരില്‍ സംയോജിത സേവനം ലഭ്യമാക്കുകയാണ് ടാലി സൊലൂഷന്‍സ്.

ഇ-ഇന്‍വോയിസിംഗ്, ഇ-വേ ബില്‍, ഓഡിറ്റ് ട്രയല്‍ എന്നിവ സുഗമമാക്കുന്നതിനൊപ്പം ബിസിനസ് ഉല്‍പ്പാദനക്ഷമതയും ലാഭക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്കുള്ള പങ്കിനെക്കുറിച്ച് ബിസിനസുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുവാനും ടാലി സൊലൂഷന്‍സ് ഉദ്ദേശിക്കുന്നതായി കമ്പനിയുടെ ഇന്ത്യ ബിസിനസ് മേധാവി ജോയ്‌സ് റേ പറഞ്ഞു. നവീനമായ റിപ്പോര്‍ട്ടിംഗ് ശേഷി, പുതിയ നികുതി വ്യവസ്ഥകളുടെ പാലിക്കല്‍, ഒന്നിലേറെ ജിഎസ്‍ടി ഐഎന്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയോടുകൂടിയാണ് ടാലി 3.0 അവതരിപ്പിച്ചിട്ടുളള്ളതെന്ന് അദ്ദേഹം പറഞ്ഞു.

റെഗുലേറ്ററി സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനു വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എറണാകുളത്തെ അമ്പതിനായിരത്തോളം വരുന്ന ബിസിനസുകള്‍ക്കിടയില്‍ അവബോധം വളര്‍ത്താനുള്ള വിപുലമായ ശ്രമങ്ങള്‍ കമ്പനി നടത്തിവരികയാണെന്നും ജോയ്‌സ് റേ പറഞ്ഞു.

മൂന്നു ദശാബ്ദത്തിലേറെയായി സമഗ്ര ബിസിനസ് സേവനങ്ങള്‍ ലഭ്യമാക്കുകയും എംഎസ്എംഇ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് ആഴത്തിലുള്ള അറിവു പുലര്‍ത്തുന്നതുമായ ടാലി 2.3 ദശലക്ഷത്തിലേറെ ബിസിനസുകള്‍ക്ക് സേവനം നല്‍കിവരുന്നു. 28,000-ല്‍ ഏറെ പങ്കാളികളുള്ള വിപുലമായ ശൃംഖലയാണ് കമ്പനിക്കുള്ളത്. രാജ്യത്തിന്റെ മുഴുവന്‍ ഭാഗത്തും സേവനങ്ങള്‍ എത്തുന്നു എന്ന് ഇത് ഉറപ്പാക്കുന്നു.