image

5 April 2024 1:07 PM IST

Kerala

വിഷുക്കൈനീട്ടം തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്

MyFin Desk

vishukaineetam through post
X

Summary

രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം


വിഷുക്കൈനീട്ടം തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്.

ഈ മാസം ഒന്‍പത് വരെ കൈനീട്ടം ബുക്ക് ചെയ്യാം.

രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.

2022 -ൽ ആരംഭിച്ച സംരഭത്തിന് മികച്ച പിന്തുണ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ വർഷവും പദ്ധതി തുടരാൻ തപാൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും.

201, 501, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം ഇതിനു 29 രൂപ,39 രൂപ, 49 രൂപ എന്നിങ്ങനെയാണ് തപാൽ ഫീസ്.