image

7 Dec 2023 2:56 PM IST

Kerala

'ടൈകോണ്‍ കേരള' സംരംഭക സമ്മേളനം ഡിസംബർ 15-16 ന് കൊച്ചിയില്‍

MyFin Desk

Tycon Kerala Entrepreneur Conference in Kochi
X

Summary

  • കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനം
  • 1000ലധികം പ്രതിനിധികള്‍ പങ്കെടുക്കും
  • 'ഡ്രൈവിംഗ് ദി ചേഞ്ച് - അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍' എന്നതാണ് പ്രമേയം.


കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈകോണ്‍ 2023 ന് കോച്ചി വേദിയാകും. ഡിസംബര്‍ 15, 16 തീയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടത്തപ്പെടുക. കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനവും ഇന്ത്യയിലെ ഏറ്റവും വലിയ സമ്മേളനവും എന്ന നിലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പന്ത്രണ്ടാം പതിപ്പാണിത്.

'ഡ്രൈവിംഗ് ദി ചേഞ്ച് - അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, അസിസ്റ്റഡ് ലിവിങ്, ഗവേഷണവികസനം തുടങ്ങിയ മേഖലകളിലെ സംരംഭക സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ലക്ഷ്യം. സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊടൊപ്പം നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, ബിസിനസ് പങ്കാളികള്‍ എന്നിവരുമായി ബന്ധം വളര്‍ത്തിയെടുക്കാനും സമ്മേളനം അവസരമൊരുക്കുമെന്ന് ടൈ കേരളയുടെ പ്രസിഡന്റ് ദാമോദര്‍ അവണൂര്‍ പറഞ്ഞു.

കേരള എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റര്‍ മീറ്റ്, ടൈ യു പ്രോഗ്രാം, ടൈ വിമന്‍ പ്രോഗ്രാം, ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് പ്രോഗ്രാം, ക്യാപിറ്റല്‍ കഫേ തുടങ്ങിയ പ്രോഗ്രാമുകള്‍ വിജ്ഞാന വിനിമയം, നെറ്റ്‌വര്‍ക്കിംഗ്, സഹകരണം എന്നിവയ്ക്കുള്ള ഒരു വേദിയാകൂടിയാണ് ടൈകോണ്‍ 2023.

ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ പ്രമുഖര്‍, ഉള്‍പ്പെടെ 1000ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: