image

19 Jan 2024 2:13 PM IST

Kerala

പ്രവാസികൾക്ക് 30 ലക്ഷം വരെ സഹായം; നോർക്ക ലോൺ മേളയിൽ അപേക്ഷിക്കാം

MyFin Desk

assistance up to 30 lakhs for non-residents, apply at norca loan fair
X

Summary

  • നോര്‍ക്ക റൂട്‌സും ഇന്ത്യന്‍ ബാങ്കും സംയുക്തമായാണ് വായ്പ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്
  • ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെയുള്ള സംരംഭക പദ്ധതികള്‍ക്കാണ് വായ്പയ്ക്ക് അവസരമുളളത്
  • പ്രവാസികൾക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്


പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി ജനുവരി 24 ന് തിരുവല്ലയില്‍ വായ്പ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് ക്യാമ്പ്. കാവുംഭാഗം ആനന്ദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതൽ വായ്പ ക്യാമ്പ് ആരംഭിക്കും. ഒരു ലക്ഷംരൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതികള്‍ക്കാണ് വായ്പയ്ക്ക് അവസരമുളളത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവക്കും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.

പാസ്പോർട്ട് കോപ്പി,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.