Summary
- സൺഫ്ലെയിം സ്വതന്ത്ര പ്ലാറ്റ്‌ഫോമായി നിലനിർത്തും
- വായ്പ സംബന്ധമായ വിഷയങ്ങൾ ബാങ്കുകളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കയായതിനാൽ ഫിനാൻസിംഗിനെ കുറിച്ചുള്ള എന്തെങ്കിലും കൂടുതൽ സൂചനകൾ നൽകുന്നത് ചർച്ചകൾ അപകടത്തിലാക്കുമെന്ന് വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
കൊച്ചി: സൺഫ്ലെയിം എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (SEPL) ഏറ്റെടുക്കുന്നതിനായി 400 കോടി രൂപ വായ്‌പ എടുക്കാൻ വി-ഗാർഡ് ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നു.
ഡിസംബർ 9-നാണ് സൺഫ്ലെയിമിന്റെ 100 ശതമാനം ഓഹരി ഏറ്റെടുക്കുന്നതായി വി ഗാർഡ് പ്രഖ്യാപിച്ചത്.
അടുക്കളയിൽ ഉപയോഗിക്കുന്ന കുക്കിങ് ടോപ്പുകളും ചിമ്മിനികളും നിർമിക്കുന്ന സൺഫ്ലെയിം ഒരു പ്രത്യേക സ്വതന്ത്ര പ്ലാറ്റ്‌ഫോമായി നിലനിർത്തുമെന്നും ഉൽപ്പന്നങ്ങൾ തൽക്കാലത്തേക്കെങ്കിലും സൺഫ്ലെയിം ബ്രാൻഡിൽ തന്നെ വിൽക്കുമെന്നും വി-ഗാർഡിന്റെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
വായ്പ സംബന്ധമായ വിഷയങ്ങൾ ബാങ്കുകളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കയായതിനാൽ ഫിനാൻസിംഗിനെ കുറിച്ചുള്ള എന്തെങ്കിലും കൂടുതൽ സൂചനകൾ നൽകുന്നത് ചർച്ചകൾ അപകടത്തിലാക്കുമെന്ന് വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു, ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
മൊത്തം 660 കോടി രൂപ ആവശ്യമുള്ള ഏറ്റെടുക്കലിന് 400 കോടി രൂപ വരെ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാനും ബാക്കി ആവശ്യമായ 260 കോടി രൂപ കമ്പനിയുടെ ആന്തരിക ഫണ്ടിങ്ങിലൂടെ കണ്ടെത്താനുമാണ് വി-ഗാർഡ് പദ്ധതിയിട്ടിട്ടുള്ളത് (സൺഫ്ലെയിമിന്റെ മറ്റു ബാധ്യതകൾ കണക്കിലെടുക്കാതെ തന്നെ).
സൺഫ്ലെയിമിന്റെ 100 ശതമാനം ഓഹരികൾ 660 കോടി രൂപയ്ക്ക് വാങ്ങുന്നതിനുള്ള കൃത്യമായ കരാറുകളിൽ ഒപ്പുവെച്ചതായി വി-ഗാർഡ് ഇൻഡസ്ട്രീസ് (വി-ഗാർഡ്) കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു സ്റ്റോക്ക് എക്സ്ചേഞ്ച ഫയലിംഗിലൂടെ അറിയിച്ചിരുന്നു.
2023 ജനുവരി പകുതിയോടെ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര കിച്ചൺ അപ്ലയൻസസ് വിഭാഗത്തിൽ നിർണായക പങ്കാളിയാകാനുള്ള വി-ഗാർഡിന്റെ തന്ത്രത്തിന് അനുസൃതമായാണ് ഏറ്റെടുക്കൽ എന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മറ്റു സംയോജിത ആനുകൂല്യങ്ങൾ നേടുന്നതിനോടൊപ്പം ഈ ഏറ്റെടുക്കൽ വി-ഗാർഡിന് അടുക്കള ഉപകരണങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. .
വി-ഗാർഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ വി രാമചന്ദ്രൻ പറഞ്ഞു: "സൺഫ്ലെയിം ഏറ്റെടുക്കൽ ഒരു സിനർജസ്റ്റിക് ഫിറ്റാണ്, കൂടാതെ ഭൂമിശാസ്ത്രം, ഉൽപ്പന്ന പോർട്ട്‌ഫോളിയോ, ചാനലുകൾ തുടങ്ങി വിവിധ രീതിയിൽ കാര്യമായ സിനർജികൾ അൺലോക്കുചെയ്യുന്നതിലൂടെ ഇത് ഒന്നിലധികം മേഖലകൾ വാഗ്ദാനം ചെയ്യുന്നു."
2022 സെപ്തംബർ 30-ന് അവസാനിച്ച പാദത്തിൽ വി-ഗാർഡിന്റെ മൊത്തം വരുമാനം 984.13 കോടി രൂപയും അറ്റാദായം 43.15 കോടി രൂപയുമായിരുന്നു.
2022 മാർച്ച് 31-ന് അവസാനിച്ച മുഴുവൻ വർഷത്തിൽ കമ്പനി 226.80 കോടി രൂപ അറ്റാദായം നേടി.
2022 സെപ്‌റ്റംബർ 30-ന് കമ്പനിയുടെ ആസ്തി 1437.98 കോടി രൂപയാണെങ്കിൽ, പണവും പണത്തിന് തുല്യമായ തുകകളും മറ്റ് ബാങ്കുകളുടെ ബാലൻസുകളും കൂടി 60 കോടി രൂപയിലധികം വരും.
ഏറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായി, സൺഫ്ലെയിം എന്റർപ്രൈസസിന്റെ പ്രൊമോട്ടർമാരുമായി ഒരു 'മത്സര രഹിത' വ്യവസ്ഥയിൽ ഒപ്പുവെച്ചതായി വി-ഗാർഡ് പറഞ്ഞു. ഈ ഏറ്റെടുക്കൽ എസ് ഇ പി എല്ലിന് ശക്തമായ ബ്രാൻഡ് സാന്നിധ്യമുള്ള ഉത്തരേന്ത്യയിൽ വിൽപ്പന ശക്തിപ്പെടുത്താൻ കമ്പനിയെ സഹായിക്കുമെന്ന് വി-ഗാർഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സൺഫ്ലേമിന്റെ 80 ശതമാനം വിൽപ്പനയും ദക്ഷിണേതര പ്രദേശങ്ങളിൽ നിന്നാണ് വരുന്നത്, ദക്ഷിണേന്ത്യയിൽ അതിന്റെ വിൽപ്പനയുടെ 20 ശതമാനം മാത്രമാണ്.
വി-ഗാർഡിന് ഇതുവരെ പാദമുദ്ര പതിപ്പിക്കാൻ കഴിയാത്ത എല്ലാ വിപണികളിലും സൺഫ്ലേം ബ്രാൻഡുകൾ വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
