image

1 Feb 2024 2:28 PM IST

Kerala

വാഹന ഉടമകള്‍ ഫെബ്രു. 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കണം

MyFin Desk

vehicle owners should complete the mobile update by february 29
X

Summary

  • സേവനങ്ങൾ സുതാര്യവും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി
  • ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കണം
  • വാഹന ഉടമകള്‍ക്ക് സ്വന്തമായി മൊബൈല്‍ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും


സംസ്ഥാനത്തെ വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്.

മോട്ടോർ വാഹന വകുപ്പ് നൽകുന്ന സേവനങ്ങൾ സുതാര്യവും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

വാഹന ഉടമകള്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് മുഖാന്തരം മൊബൈല്‍ നമ്പറുകള്‍ സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഏതെങ്കിലും രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടതിനുശേഷം മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വര്‍ഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.