30 Dec 2025 8:35 AM IST
Summary
സംസ്ഥാനത്ത് ബാറുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. ഓപ്പറേഷന്‍ ബാര്‍കോഡ് എന്ന പേരിലാണ് സംംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തുന്നത്.
അളവുപാത്രങ്ങളില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ ബാര്‍കോഡ് എന്നപേരില്‍ സംസ്ഥാനത്തെ ബാറുകളില്‍ വ്യാപകമായി പരിശോധന നടത്തി വിജിലന്‍സ്. പല ബാറുകളിലും ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അളവിൽ കൃത്രിമം
ബാറില്‍ 60 മില്ലി പെഗ് അളവുപാത്രത്തിന് പകരം 48 മില്ലി പാത്രവും 30 മില്ലി പാത്രത്തിന് പകരം 24 മില്ലി പാത്രവും ഉപയോഗിച്ചാണ് മദ്യം അളക്കുന്നത്. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഉടമകളില്‍നിന്ന് 25000 രൂപ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.
മദ്യപിച്ച് ഫിറ്റായ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവിലാണ് പ്രധാനമായും കൃത്രിമം കാണിക്കുന്നതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കൂടാതെ കേരളത്തില്‍ വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത മദ്യമാണ് നല്‍കുന്നതെന്നും ബ്രാന്‍ഡിലും ഇനത്തിലും വ്യത്യാസമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
