21 Feb 2026 6:34 PM IST
Voter's List Kerala:സംസ്ഥാനത്ത് എസ്ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു;അപ്പീല്‍ നല്കാന് അവസരം
MyFin Desk
Summary
രണ്ട് കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.
ഹിയറിംഗ് നടപടികള്‍ക്ക് ശേഷവും പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്കും അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവര്‍ക്കും നിയമപരമായ അപ്പീല്‍ നല്കാന് അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനിടയില്‍ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
1.31 കോടി പുരുഷന്മാരും 1.38 കോടി സ്ത്രീകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 277 തേര്‍ഡ് ജെന്‍ഡര്‍, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടര്‍മാര്‍ മാരും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 24 ലക്ഷം പേര് പുറത്തായിരുന്നു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍ ഉള്‍പ്പെടെ 53229 പേര് കൂടി ഹിയറിങ്ങിനു ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഹിയറിംഗിന് ശേഷം കരട് പട്ടികയില്‍ നിന്ന് 15.11 ലക്ഷം വോട്ടര്‍മാരുടെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
