9 Feb 2026 4:58 PM IST
Water Metro New Routes : മലബാറിലേക്ക് വാട്ടർമെട്രോ? കൊച്ചിയിൽ നാലു ടെർമിനലുകൾക്ക് ടെണ്ടർ ഉടൻ
Rinku Francis
Summary
കൊല്ലം, ആലപ്പുഴ ജില്ലകൾ കൂടാതെ വടക്കെ മലബാറിലേക്കും വാട്ടർ മെട്രോ എത്തിയേക്കും. സാധ്യതകൾ പരിശോധിച്ച് കെഎംആർഎൽ. എറണാകുളത്ത് നാലു ടെർമിനലുകൾ ഉടൻ.
കൊല്ലം, ആലപ്പുഴ ജില്ലകളിലേക്ക് വാട്ടർമെട്രോ വ്യാപിപ്പിക്കുന്നതിനൊപ്പം വടക്കേ മലബാറിലേക്കും വാട്ടർ മെട്രോ വ്യാപിപ്പിക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കാനൊരുങ്ങുകയാണ് കെഎംആർഎൽ എന്ന് കെഎംആർഎൽ എംഡി ലോകനാഫ് ബെഹ്റ. കൊച്ചി എയർപോർട്ടിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസിനായി ഇപ്പോൾ സർവേ നടക്കുകയാണ്. ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം പദ്ധതി നടപ്പാക്കുക എന്നതാണ് കെഎംആർഎലിൻ്റെ ലക്ഷ്യം. നടപ്പായാൽ ആലുവയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് തുടർച്ചയായ സർവീസുകൾ ഉണ്ടായിരിക്കും. സാധ്യതാ പഠനം നടത്തിയശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കൊച്ചിയിൽ പുതിയ നാലു ടെർമിനലുകൾ കൂടെ വരും
അതേസമയം ഒരു മാസത്തിനധികം കൊച്ചിയിൽ നാലു ടെർമിനലുകൾ കൂടെ ആരംഭിക്കാൻ ടെണ്ടർ വിളിക്കും. എറണാകുളം ബോട്ട് ജെട്ടി, ഇടക്കൊച്ചി, തോപ്പുംപടി, വാരാപ്പുഴ എന്നിവിടങ്ങളിലാണ് പുതിയ വാട്ടർ മെട്രോ ടെർമിനലുകൾ വരിക. ഇൻഫോപാർക്കിലേക്കും സർവീസ് തുടങ്ങാൻ പദ്ധതിയുണ്ട്. ടൂറിസം സാധ്യതകളുള്ള കടമക്കുടിയിലേക്കുള്ള ചാർട്ടർ സർവീസ് ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ബോട്ട് ലഭ്യത അടിസ്ഥാനമാക്കിയാകും ഇത് തീരുമാനിക്കുക. കടമക്കുടിയിലെ ടെർമിനൽ പൂർത്തിയാകുന്നതോടെ ഈ റൂട്ട് വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക്നാഥ് ബെഹറ മൈഫിൻ ടിവിയോട് വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
