17 April 2026 7:23 PM IST
Summary
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപ
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചതും നിര്‍മാണത്തിനും മറ്റുമുള്ള ചെലവുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണ് പുറത്തുവന്നത്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് ചൂരല്‍മല - മുണ്ടക്കൈ പുനരധിവാസത്തിനായി നല്‍കിയത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ് 102.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ 167.12 കോടി രൂപയും പുനരധിവാസത്തിനായി നല്‍കിയിട്ടുണ്ട്.
കേന്ദ്രസർക്കാർ 529.50 കോടി രൂപ വായ്പയായി അനുവദിച്ചിരുന്നു. 50 വര്‍ഷത്തേക്ക് തിരിച്ചടക്കേണ്ടതില്ലാത്ത വായ്പയാണ് പുനരധിവാസത്തിന് കേന്ദ്രം നല്‍കിയത്. 43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി. ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകള്‍.
പഠിക്കാം & സമ്പാദിക്കാം
Home
