image

1 March 2026 3:47 PM IST

Kerala

ചൂരൽമല ജനതയ്ക്ക് ഇനി പുതുജീവൻ; ടൗണ്‍ഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

MyFin Desk

ചൂരൽമല ജനതയ്ക്ക് ഇനി പുതുജീവൻ; ടൗണ്‍ഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
X

Summary

നിര്‍മാണം പൂര്‍ത്തിയാക്കിയ 178 വീടുകള്‍ കൈമാറി


വയനാട് മുണ്ടക്കൈ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, ദുരന്തം നടന്ന് 579ാം ദിനം സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുകയാണ്. വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 178 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തബാധിതര്‍ക്ക് കൈമാറി. അടുത്ത മഴയ്ക്ക് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായി. സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് പാലിച്ചെന്നും പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ദുരന്തബാധിതര്‍ക്കുള്ള പട്ടയം വിതരണം ചെയ്ത മുഖ്യമന്ത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്.

ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയില്‍ തന്നെയുള്ള ആദ്യ ടൗണ്‍ഷിപ്പാണ് ഇതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കില്‍ വീടുകള്‍ നേരത്തെ തന്നെ കൈമാറാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.