image

13 Feb 2023 8:49 AM GMT

Startups

യുവതലമുറയുടെ ബിസിനസ്സ് ആശയങ്ങൾ കണ്ടെത്താൻ യങ് ഐഡിയ കോൺക്ലേവ്

Manasa R Ravi

young idea conclave
X

തിരുവനന്തപുരം: യുവതലമുറയുടെ ബിസിനസ്സ് ആശയങ്ങൾ കണ്ടെത്തുന്നതിനായി തിരുവനന്തപുരം സി ഇ ടി കോളേജിൽ സംഘടിപ്പിച്ച 'Young Idea Conclave' വിജയകരമായി സമാപിച്ചു.

ഇന്നൊവേഷൻസ് എക്‌സ്പെഡിഷനും കേരളാ സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി നടത്തിയ പരിപാടി ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ ആശയങ്ങൾ പങ്കു വക്കാൻ പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കിയിരുന്നു. മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ആശയങ്ങൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ മെന്ററിങ്ങും ഫണ്ടിങ്ങും നൽകുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക ഉറപ്പ് നൽകി.




ഇവാ എക്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ഞൂറിലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പുതു തലമുറയുടെ ആശയങ്ങളെ പുത്തൻ സൃഷ്ടികളായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇവാ എക്‌സ്. ഇന്നൊവേഷൻസ് എക്‌സ്പെഡിഷൻ സ്ഥാപകൻ നൗഷാദ് എം അലി പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ.അരുൺ കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.