16 Aug 2023 9:00 AM IST
Summary
തിരഞ്ഞെടുത്ത 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍പ്പ് ഡവലപ്മെന്റ് (കീഡ്) സരംഭകര്‍ക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. അങ്കമാലി ഇന്‍കല്‍ ടവറിലെ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്ററില്‍ 23-നാണ് പരിപാടി.
താല്‍പ്പര്യമുള്ള മാനുഫാച്ചറിംഗ് യൂണിറ്റുകള്‍ക്ക് ഓഗസ്റ്റ് 19-ന് മുമ്പ് കീഡിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുത്ത 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2550322, 2532890, 9605542061.
എംഎസ്എംഇ കളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക തുടങ്ങിയവ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി സീറോ ഡിഫെക്ട് സീറോ എഫക്ട് (സെഡ്) എന്ന പേരിലാണ് ബോധവത്കരണ പരിപാടി.
പഠിക്കാം & സമ്പാദിക്കാം
Home
