27 Nov 2025 10:44 AM IST
Summary
സമ്പത്തിൽ ഇലോൺ മസ്കിന് തൊട്ടു പിന്നിലായി ലാറി പേജ്; ഒറ്റ ദിവസം കൊണ്ട് 72210 കോടി രൂപ ആസ്തി വർധന
ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജിൻ്റെ ആസ്തിയിൽ റെക്കോഡ് വർധന. ഒരു ദിവസം കൊണ്ട് 72210 കോടി രൂപയാണ് കഴിഞ്ഞ ദിവസം വർധിച്ചത്. ലോക ശതകോടീശ്വര പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ലാറി എലിസണെ പിന്തള്ളിയാണ് മുൻഗൂഗിൾ സിഇഒ കൂടിയായ ലാറി പേജിൻ്റെ മുന്നേറ്റം. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് 25500 കോടി ഡോളറാണ് ആസ്തി. ഏകദേശം 47550 കോടി ഡോളറിന്റെ ആസ്തിയുള്ള ടെസ്‌ല സിഇഒയായ ഇലോൺ മസ്‌കിന് തൊട്ടുപിന്നിലാണ് ഇപ്പോൾ.
എഐ ലോകത്ത് ആൽഫബെറ്റിൻ്റെ ശരവേഗത്തിലുള്ള വളർച്ചയാണ് ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജ് ലോകത്തെ രണ്ടാമത്തെ ധനികനായി മാറാൻ കാരണം. ആൽഫബെറ്റ് ഓഹരികളുടെ മൂല്യമുയർന്നതും ആസ്തി ഉയരാൻ കാരണമായി. അഞ്ച് വർഷത്തെ കുതിപ്പ് തുടരുന്നതിനിടയിൽ 2020-ൽ 5090 കോടി ഡോളറായിരുന്ന എറിക്സണിന്റെ ആസ്തി 2025-ന്റെ തുടക്കത്തിൽ ഇത് 144 00 കോടി ഡോളറായി ഉയർന്നു. ആസ്തി വർധനയിൽ അധികവും ആൽഫബെറ്റിലെ 3.2% ഓഹരികളിൽ നിന്നാണ്.
മൂന്നാം പാദത്തിലെ മികച്ച ഫലങ്ങളും ഗൂഗിളിൻ്റെ ജമിനി എഐ മോഡലും മൂലം ഈ വർഷം ആൽഫബെറ്റിന്റെ ഓഹരികൾ 67 ശതമാനം ഉയർന്നു. ഒരു ആഴ്ചയ്ക്കുള്ളിൽ, ഓഹരികൾ ഏകദേശം ആറു ശതമാനം ഉയർന്നു. ലാറി പേജിൻ്റെ സമ്പത്തിൽ 760 കോടി ഡോളറും സഹസ്ഥാപകൻ സെർജി ബ്രിന്നിൻ്റെ സമ്പത്തിൽ 700 കോടി ഡോളറുമാണ് വർധന. 23640 കോടി ഡോളറാണ് ആസ്തി വർധന. 1998-ൽ സ്റ്റാൻഫർഡിൽ പിഎച്ച്ഡി വിദ്യാർത്ഥികളായിരിക്കെയാണ് ലാറി പേജും ലാറി ബ്രെന്നും ചേർന്ന് ഗൂഗിളിന് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോൾ എഐ രംഗത്ത് വമ്പൻ മുന്നേറ്റമാണ് ഗൂഗിൾ നടത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
