30 Dec 2025 9:16 PM IST
Narendra Modi Meets with economic experts: വിവിധ മേഖലകളിൽ മിഷൻ മോഡ് പരിഷ്കാരങ്ങളുമായി മോദി: സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി
MyFin Desk
Summary
2026-27 കേന്ദ്ര ബജറ്റിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച
2026-27 കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ മിഷൻ മോഡ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും നരേന്ദ്ര മോദി.
2047-ഓടെ വികസിത ഇന്ത്യയെന്ന കാഴ്ചപ്പാട് സർക്കാർ നയങ്ങൾക്ക് അതീതമായി യഥാർത്ഥ ജനകീയ അഭിലാഷമായി മാറിയെന്നും ഇന്ത്യയുടെ നയരൂപീകരണവും ബജറ്റും 2047-ലെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാകണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. സേവന, ഉൽപ്പാദന മേഖലകളിലെ ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചു.
അടിസ്ഥാന സൗകര്യ വികസനം, ഗാർഹിക സമ്പാദ്യം വർധിപ്പിക്കുക, അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ചകളും യോഗത്തിൽ നടത്തി. വിവിധ മേഖലകളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു.
അതോടൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകളും നടത്തി.2025-ൽ നടപ്പിലാക്കിയ വിപുലമായ പരിഷ്കാരങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി തുടരാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി.
പഠിക്കാം & സമ്പാദിക്കാം
Home
