17 Oct 2025 2:44 PM IST
Summary
സ്റ്റോക്ക് മാർക്കറ്റ്, മണി മനേജ്മൻ്റ്, ഇൻവെസ്റ്റ്മൻ്റ്, പേഴ്‌സണൽ ഫിനാൻസ് തുടങ്ങി ഏതു ധനകാര്യ വിഷയവും എളുപ്പത്തിലും ആധികാരികമായും അറിയാം. മൈഫിൻ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനങ്ങൾ
ദീർഘകാല സമ്പത്ത് വളർച്ച ലക്ഷ്യമിടുന്നവർക്കായി സംസ്ഥാനത്തെ ആദ്യ സമഗ്ര ഫിനാൻസ് ഡിജിറ്റൽ ടിവി പ്ലാറ്റ്ഫോമായ മൈഫിൻ ടിവിയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ. ഓഹരി വിപണി വിശകലന വിദഗ്ധർ ആധികാരികവും സമഗ്രവുമായി സ്റ്റോക്ക് മാർക്കറ്റ് വിവരങ്ങൾ നൽകുന്ന നിരവധി ഷോകൾ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ ലഭിക്കും. ദീർഘകാലത്ത് ധനകാര്യ രംഗത്തും ഓഹരി വിപണിയിലും പ്രവർത്തി പരിചയമുള്ളവർ പങ്കുവയ്ക്കുന്ന വിവരങ്ങൾ സമ്പത്ത് വളർച്ച ലക്ഷ്യമിടുന്നവർക്ക് മുതൽക്കൂട്ടാകും.
സോഷ്യൽ മീഡിയയിൽ ഇന്ന് ഓഹരി വിപണിയെക്കുറിച്ചുള്ള നിരവധി സൗജന്യ വിവരങ്ങൾ ലഭ്യമാണ്. പക്ഷേ നിരവധിപേർ തട്ടിപ്പിനിരയാകുന്നുണ്ട്. സ്വന്തമായി വരുമാനമുള്ള പല ഉയർന്ന പ്രഫഷണലുകളും ഓഹരി അല്ലെങ്കിൽ ധനകാര്യ വിവരങ്ങളിൽ അജ്ഞതയുള്ളവരാണ്. ഇത് തട്ടിപ്പുകാർ മുതലെടുക്കുന്നു. ഈ സാഹചര്യത്തിലാണ് മൈഫിൻ ടിവി വിവിധ വിഷയങ്ങളിൽ പ്രീമിയം ഷോകൾ അവതരിപ്പിക്കുന്നത്. ഏറ്റവും ചെറിയ നിക്ഷേപ വിവരങ്ങൾ മുതൽ ആഴത്തിലും പരപ്പിലുമുള്ള വിപണി വിശകലനങ്ങളും ടാക്സ് വീഡിയോകളും വരെ പ്രേക്ഷകർക്ക് ലഭ്യമാണ്.
മൈഫിൻ പ്രീമിയം ഷോകളിൽ ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ നികുതി സംബന്ധമായ എല്ലാ വിവരങ്ങളും ആധികാരികമായി നൽകും.സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വീഡിയോകൾക്ക് പുറമെ എക്‌സ്‌ക്ലൂസീവ് റിസർച്ച് സ്റ്റോറികൾ, മ്യൂച്വൽ ഫണ്ട് , എൻആർഐ ഇൻവെസ്റ്റ്മൻ്റ്, ഇൻഷുറൻസ് പ്ലാനുകൾ തുടങ്ങി ധനകാര്യ രംഗത്തെ സമ്പൂർണ്ണ വിവരങ്ങൾ ഒരു വിരൽത്തുമ്പിൽ ലഭ്യമാകും.
മണി മാനേജ്മൻ്റ്, ഇൻവെസ്റ്റ്മൻ്റ്, പേഴ്‌സണൽ ഫിനാൻസ് എന്നിങ്ങനെ ഏതു ധനകാര്യ വിഷയവും എളുപ്പത്തിലും ആഴത്തിലും അറിയാം. ഓരോരുത്തരുടെയും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും നിക്ഷേപ വളർച്ചക്കും സഹായിക്കുന്ന മൈഫിൻ ടിവി പ്രീമിയം പാക്കേജ് വ്യത്യസ്തമാകുന്നത് എങ്ങനെയാണ്? പ്രധാന ഫീച്ചറുകൾ എന്തൊക്കെ? മൈഫിൻ ടിവി സിഇഒ സാജൻ ജോസഫ് സംസാരിക്കുന്നത് കേൾക്കാം.
വീഡിയോ ലിങ്ക്: https://www.youtube.com/watch?v=73kAuC3C9tQ
പഠിക്കാം & സമ്പാദിക്കാം
Home
