image

13 Feb 2024 6:15 AM GMT

Business

ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം; കൂടുതല്‍ തുക നല്‍കണമെന്ന് ആമസോണ്‍ പ്രൈം

MyFin Desk

higher quality content, amazon wants to more pay
X

Summary

  • കൂടുതല്‍ തുക ലക്ഷ്യമിട്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍
  • ഇത് വൈകാതെ ഇന്ത്യന്‍ ഉപയോക്താക്കളെയും ബാധിക്കും
  • മികച്ച ഓഡിയോ ഫീച്ചറുകള്‍ ആമസോണ്‍ നീക്കം ചെയ്തു കഴിഞ്ഞു


ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ,വീഡിയോ ഉള്ളടക്കത്തിന് ഉപയോക്താക്കള്‍ അധിക തുക നല്‍കണമെന്ന് അമസോണ്‍ പ്രൈം. അതിന്റെ സ്റ്റാന്‍ഡേര്‍ഡ് സേവനത്തില്‍ നിന്ന് ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍, ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ഫീച്ചറുകള്‍ നീക്കം ചെയ്തത് ഇതിന്റെ ഭാഗമായാണ്. നേരത്തെ ആമസോണ്‍ സബ്സ്‌ക്രിപ്ഷനില്‍ പരസ്യങ്ങള്‍ ചേര്‍ത്തിരുന്നു. ഇക്കാര്യങ്ങള്‍ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുണമേന്മ വീണ്ടെടുക്കാനും പരസ്യങ്ങള്‍ നീക്കം ചെയ്യാനും ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന്റെ മുകളില്‍ പ്രതിമാസം കൂടുതല്‍ തുക നല്‍കേണ്ടിവരും. പരസ്യങ്ങളുള്ള ഓപ്ഷനില്‍ നിന്ന് 'ഡോള്‍ബി വിഷനും ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ഫീച്ചറുകളും കമ്പനി മനഃപൂര്‍വ്വം നീക്കം ചെയ്തിട്ടുണ്ടെന്ന് ആമസോണ്‍ വക്താവ് കാറ്റി ബാര്‍ക്കര്‍ പറഞ്ഞു. ഈ മികവുകള്‍ ഇനി പരസ്യ രഹിത ഓപ്ഷനുകളില്‍ മാത്രമേ ലഭ്യമാകു. സ്ട്രീമിംഗ് സേവനങ്ങളിലുടനീളമുള്ള വിലവര്‍ധനവ് വൈകാതെയോ പിന്നീടോ ഇന്ത്യന്‍ ഉപയോക്താക്കളെ ബാധിക്കും. നിലവില്‍ ഇന്ത്യയില്‍, ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 1499 രൂപയും പ്രതിമാസം 299 രൂപയും 3 മാസത്തേക്ക് 599 രൂപയും പ്രൈം അംഗമാകാം. അല്ലെങ്കില്‍ പ്രതിവര്‍ഷം 799 രൂപ നല്‍കി പ്രൈം ലൈറ്റ് പ്ലാന്‍ വാങ്ങാം

നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി തുടങ്ങിയ മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളും തങ്ങളുടെ വരുമാനവും വരിക്കാരുടെ അടിത്തറയും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പാസ്വേഡ് പങ്കിടല്‍ പരിമിതപ്പെടുത്തുക, പരസ്യരഹിതമായി കാണുന്നതിന് കൂടുതല്‍ നിരക്ക് ഈടാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണ്. ഇതില്‍ പാസ് വേര്‍ഡ് പങ്കിടല്‍ നെറ്റ് ഫ്‌ളിക്‌സ് നടപ്പാക്കി വരുന്നു.

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ പ്ലാന്‍ പ്രതിമാസം 149 രൂപയ്ക്കും, അടിസ്ഥാന പ്ലാന്‍ 199 രൂപയ്ക്കും, സ്റ്റാന്‍ഡേര്‍ഡ് 499 രൂപയ്ക്കും, പ്രീമിയം പ്രതിമാസം 649 രൂപയ്ക്കും ലഭിക്കും. പ്രീമിയം പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഒരേസമയം നാല് ഉപകരണങ്ങളില്‍ വരെ ഉള്ളടക്കം കാണാന്‍ അനുവദിക്കുന്നു. എന്നിരുന്നാലും, നെറ്റ്ഫ്‌ളിക്‌സിന്റെയും ആമസോണിന്റെയും വില ഭാവിയില്‍ സമാനമായിരിക്കില്ല.

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, മറ്റ് രാജ്യങ്ങളില്‍ വില ഘടന അല്പം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ആമസോണ്‍ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ഇന്ത്യന്‍ മേഖലയില്‍ മാത്രമേ ലഭ്യമാകൂ.

അതുപോലെ, നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാനുകള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചു. എന്നിരുന്നാലും, മറ്റ് രാജ്യങ്ങളില്‍, ഉപയോക്താക്കള്‍ക്ക് അടിസ്ഥാന പ്ലാന്‍ മാത്രമേ ഉള്ളൂ, അത് നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ പണം നല്‍കാം. അതിനാല്‍ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ അവരുടെ വിലയില്‍ മാറ്റം വരുത്താനോ മറ്റൊരു സമീപനം സ്വീകരിക്കാനോ സാധ്യതയുണ്ട്.

അതേസമയം, എതിരാളികളെ പിന്തുടര്‍ന്ന് ഡിസ്‌നിയും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. 2023 ഓഗസ്റ്റില്‍, ഡിസ്‌നി + പാസ്വേഡ് പങ്കിടല്‍ പരിമിതപ്പെടുത്താന്‍ തുടങ്ങുമെന്ന് ഡിസ്‌നി സിഇഒ ബോബ് ഇഗര്‍ പ്രഖ്യാപിച്ചു. പുതിയ നയം 2024 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.