image

8 Dec 2025 9:39 AM IST

Business

ടെക് ബിസിനസ് സേവനം; അ​ൽ മ​നാ​മ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ൻ​സി &ഡി-​ടെ​ക് ധാരണ

MyFin Desk

ടെക് ബിസിനസ് സേവനം; അ​ൽ മ​നാ​മ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ൻ​സി &ഡി-​ടെ​ക് ധാരണ
X

Summary

ഇരുകൂട്ടരും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു


അ​ജ്മാ​ന്‍: യു.​എ.​ഇ​യി​ലെ ടെ​ക് ബി​സി​ന​സിലെ വ​ള​ർ​ച്ച വേ​ഗത്തിലാക്കാൻ അ​ൽ മ​നാ​മ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ൻ​സി ഡി-​ടെ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കാൻ ധാരണ. പ്രവർത്തനങ്ങളുടെ ഭാ​ഗമായി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ദു​ബൈ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത ബി​സി​ന​സ് പ്രോ​സ​സി​ങ്​ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൊ​ന്നാ​യ ഡി-​ടെ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ്​ ക​രാ​ർ. ഡി-​ടെ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​രം​ഭ​ങ്ങ​ള്‍ക്കും സേ​വ​ന​ങ്ങ​ള്‍ക്കും അ​ല്‍ മ​നാ​മ ക​ൺ​സ​ൾ​ട്ട​ൻ​സി മി​ക​ച്ച സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും.

സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത​തും കാ​ര്യ​ക്ഷ​മ​വും പൂ​ർ​ണ പി​ന്തു​ണ​യു​ള്ള​തു​മാ​യ ബി​സി​ന​സ് സ​ജ്ജീ​ക​ര​ണ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന് അ​ൽ മ​നാ​മ​യു​ടെ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്രാ​യോ​ഗി​ക വൈ​ദ​ഗ്ധ്യ​വും ഡി-​ടെ​ക്കി​ന്‍റെ നൂ​ത​ന ഡി​ജി​റ്റ​ൽ അ​ന്ത​രീ​ക്ഷ​വും സം​യോ​ജി​പ്പി​ക്കു​ക​യാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഐ.​ടി, സാ​ങ്കേ​തി​ക, സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്കാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ഡി-​ടെ​ക് ആ​ധു​നി​ക ഓ​ഫി​സ് സൗ​ക​ര്യ​ങ്ങ​ൾ, അ​തി​വേ​ഗ ഡി​ജി​റ്റ​ൽ ക​ണ​ക്റ്റി​വി​റ്റി, ലൈ​സ​ൻ​സി​ങ്ങി​ലേ​ക്കും വി​സ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള ദ്രു​ത​ഗ​തി, സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ നൂ​ത​നാ​ശ​യ​ക്കാ​രു​ടെ ഒ​രു ഊ​ർ​ജ​സ്വ​ല​മാ​യ ടീം ​എ​ന്നി​വ​യാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. യു.​എ.​ഇ​യി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ​മാ​ർ, ടെ​ക് ഫ്രീ​ലാ​ൻ​സ​ർ​മാ​ർ, പ്രോ​ഗ്രാ​മ​ർ​മാ​ർ, ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ തു​ട​ക്ക​ക്കാ​ര്‍ എ​ന്നി​വ​ർ​ക്ക് ഒ​രു മി​ക​ച്ച അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ൽ​ശ​ക്തി, ഫ്ലെ​ക്‌​സി​ബി​ൾ ഓ​ഫി​സ് ഓ​പ്ഷ​നു​ക​ൾ, തു​ട​ർ​ച്ച​യാ​യ നെ​റ്റ്‌​വ​ർ​ക്കി​ങ്​ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്നു​ണ്ട്‌.