image

17 April 2023 1:30 PM GMT

Business

ഗുജറാത്തിൽ വൻ നിക്ഷേപത്തിന് കൊറിയൻ കമ്പനികളുമായി കൈകോർത്ത് വേദാന്ത

MyFin Desk

ഗുജറാത്തിൽ വൻ നിക്ഷേപത്തിന് കൊറിയൻ കമ്പനികളുമായി കൈകോർത്ത് വേദാന്ത
X

Summary

  • ഗുജറാത്തിലാണ് ഹബ് ആരംഭിക്കുന്നത്
  • 1,00,000 തൊഴിലവസരങ്ങൾ പദ്ധതിയിൽ നൽകും


ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണ ഹബ് വികസിപ്പിക്കുന്നതിനായി വേദാന്ത ഗ്രൂപ്പ് 20 കൊറിയൻ കമ്പനികളുമായി ധാരണ പത്രത്തിൽ ഒപ്പുവച്ചു. കൊറിയയുടെ വാണിജ്യ, വ്യവസായ, ഊർജ മന്ത്രാലയവുമായി സഹകരിച്ച് ദക്ഷിണ കൊറിയൻ ഗവൺമെന്റിന്റെ കീഴിലുള്ള സ്റ്റേറ്റ് ഫണ്ടഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഓർഗനൈസേഷനായ കൊട്രാ സംഘടിപ്പിച്ച 'കൊറിയ ബിസ്-ട്രേഡ് ഷോ 2023' പരിപാടിയിലാണ് ഇടപാട് ധാരണയായത്.

വേദാന്തയുടെ സെമി കണ്ടക്ടർ, ഡിസ്‌പ്ലേ ബിസിനസിൻറെആഗോള തലത്തിലെ മാനേജിങ് ഡയറക്ടർ ആയ ആകർഷ് കെ. ഹെബ്ബാർ ആണ് കമ്പനി പ്രതിനിധിയിയായി ചടങ്ങിൽ പങ്കെടുത്തത്. കൊറിയൻ കമ്പനികളിലുള്ള നിസ്‌കേപ്പ് സാധ്യതകളെ കുറിച്ചും, ഗുജറാത്തിൽ കമ്പനി പദ്ധതിയിട്ടിരിക്കുന്ന ഫാബിനെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു.

നിർദിഷ്ട ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം ഹബ്ബിന് 150-ലധികം കമ്പനികളെ ഉൾപ്പെടുത്താനും പ്രത്യക്ഷമായും പരോക്ഷമായും 1,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

ഇന്ത്യൻ ഇലക്ട്രോണിക്സ് വ്യവസായം രാജ്യത്തെ ഏറ്റവും വേഗതയേറിയ മേഖലകളിലൊന്നാണെന്നും 2026 ഓടെ ഈ മേഖല 300 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നതെന്നും ദക്ഷിണ കൊറിയയിലെ ഇന്ത്യൻ അംബാസഡർ അമിത് കുമാർ അഭിപ്രായപ്പെട്ടു.

ആഭ്യന്തര വിപണിയിലെ ഡിമാന്റിലുള്ള വർധനവും, സർക്കാർ ഇളവുകളും, ഉപഭോക്തൃ ചെലവിലുണ്ടാകുന്ന വർധനവും ഇതിനു അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക വൈദഗ്ദ്യത്തിലും, നൂതന ആശയങ്ങൾക്കും പേരുകേട്ട കൊറിയൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ വിപുലീകരിക്കുന്നതിനുള്ള മികച്ച അവസരമാണ് ഇത് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഡിസംബറിൽ, ജപ്പാനിൽ നടന്ന റോഡ്ഷോയ്ക്ക് വേദാന്തയ്ക്ക് സമാനമായ ക്ഷണം ലഭിച്ചിരുന്നു, അതിൽ നൂറോളം കമ്പനികളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുത്തു.