image

7 March 2026 11:44 AM IST

World

ട്രംപിനെ വധിക്കാൻ ഇറാൻ നിയോഗിച്ച 'ഹിറ്റ്‌മാൻ'; പാകിസ്താനി പൗരൻ ആസിഫ് മർച്ചന്റ് അമേരിക്കയിൽ കുറ്റക്കാരൻ

MyFin Desk

Asif Merchant Pakistani national involved in Trump assassination plot.
X

അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കുറ്റക്കാരനായ ആസിഫ് മർച്ചന്റ്

Summary

ജോ ബൈഡനും നിക്കി ഹേലിയും പട്ടികയിൽ; ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ അയച്ച ഏജന്റ് പിടിയിലായത് നാടകീയമായി.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പാകിസ്താന്‍ പൗരനായ ആസിഫ് മര്‍ച്ചന്റ് (47) കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറല്‍ ജൂറി കണ്ടെത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് വേണ്ടിയാണ് ഇയാള്‍ കൊലപാതക പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.



പ്രധാന കണ്ടെത്തലുകള്‍

ലക്ഷ്യങ്ങള്‍: ഡൊണാള്‍ഡ് ട്രംപിന് പുറമെ പ്രസിഡന്റ് ജോ ബൈഡന്‍, നിക്കി ഹേലി എന്നിവരെയും വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

പ്രതികാരം: ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന് വേണ്ടി പ്രവർത്തിക്കുന്ന മർച്ചന്റ് 2020-ല്‍ അമേരിക്ക വധിച്ച ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഈ നീക്കമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വർഷങ്ങളോളം ബാങ്കിംഗ് മേഖലയിലും ഗാർമെന്റ് ഇൻഡസ്ട്രിയിലും പ്രവർത്തിച്ചിരുന്ന ഇയാൾക്ക് പാകിസ്താനിലും ഇറാനിലും കുടുംബങ്ങളുണ്ട്

പിടിക്കപ്പെട്ടത്: ഒരു പ്രൊഫഷണൽ മാഫിയാ സംഘത്തെ വാടകയ്ക്കെടുത്ത് വധശിക്ഷ നടപ്പാക്കാനായിരുന്നു മർച്ചന്റിന്റെ നീക്കം. ഇതിനായി 2024-ൽ അമേരിക്കയിലെത്തിയ ഇയാൾ, ക്രിമിനൽ സംഘമെന്ന് കരുതി ബന്ധപ്പെട്ടത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഇൻഫോർമറെയായിരുന്നു. 5,000 ഡോളർ അഡ്വാൻസ് നൽകി രാജ്യം വിടാൻ ശ്രമിക്കവേയാണ് 2024 ജൂലൈയി ഇയാൾ വലയിലാകുന്നത്.

ശിക്ഷ: ഭീകരവാദം, കൊലപാതകത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കാം.

തന്റെ കുടുംബം ഇറാനില്‍ ഭീഷണിയിലായതിനാലാണ് ഈ ദൗത്യം ഏറ്റെടുത്തതെന്നാണ് മര്‍ച്ചന്റ് കോടതിയില്‍ വാദിച്ചത്.