26 Feb 2026 3:54 PM IST
Summary
യൂറോപ്പിൽ ഏറ്റവും ഉയർന്ന ടൂറിസം നിരക്കുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ബാഴ്സിലോണയും. ഇരട്ടി നിരക്ക്
ടൂറിസം നികുതി കുത്തനെ ഉയർത്തിയിരിക്കുകയാണ് ബാഴ്സിലോണ. ഹോട്ടൽ നിരക്കുകളിലും വർധന. ഹോട്ടലുകളിൽ എത്തുന്ന അതിഥികൾ ഒരു രാത്രിക്ക് 15 യൂറോ വരെയാണ് ഇനി നൽകേണ്ടി വരിക. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനും അഫോഡബ്ൾ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകാനുമാണ് പദ്ധതി. 2028 ഓടെ ഹ്രസ്വകാല വാടക വീടുകൾ നിരോധിച്ചേക്കും എന്ന് സൂചനയുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായിരിക്കും ഇനി ബാഴ്സലോണയിലും. ഒരു രാത്രിക്ക് പരമാവധി 10 മുതൽ 15 യൂറോ വരെ നൽകേണ്ടി വരും.
നഗരത്തിലെ പകുതിയോളം ഹോട്ടലുകളും ഫോർ സ്റ്റാർ ഹോട്ടലുകളാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഇനി നിരക്ക് കുത്തനെ ഉയരും. ഹ്രസ്വകാല അവധിക്കാല വാടക വീടുകൾക്ക് ബാഴ്സിലോണയിൽ ഇപ്പോൾ വലിയ ഡിമാൻഡുണ്ട്. ടൂറിസം വരുമാനത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ നാലിലൊന്ന് നഗരത്തിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഉപയോഗിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
ടൂറിസത്തിന് തിരിച്ചടിയാകുമോ?
നികുതി വർദ്ധനവ് ടൂറിസം രംഗത്ത് തിരിച്ചടി ഉണ്ടാക്കുമോ എന്ന് ഹോട്ടൽ ഉടമകൾക്ക് ആശങ്കയുണ്ട്. എല്ലാ വർഷവും ഏകദേശം 1.58 കോടി വിനോദ സഞ്ചാരികളാണ് ബാഴ്‌സലോണയിൽ എത്തുന്നത്. കൺവെൻഷനുകൾക്കും ഇപ്പോൾ ലോകത്തിലെ തന്നെ മികച്ച രാജ്യങ്ങളിൽ ഒന്നായാണ് ബാഴ്സലോണ നഗരത്തെ കണക്കാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
