3 Jan 2026 5:49 PM IST
Birkshire Hathaway News : വാറൻ ബഫറ്റ് പടിയിറങ്ങി; ഇനി ബെർക്ക്ഷയറിന് മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ
MyFin Desk
Summary
ആറുപതിറ്റാണ്ടുകൾക്ക് ശേഷമാണ് "ഒറാക്കിൾ ഓഫ് ഒമാഹ" എന്നറിയപ്പെടുന്ന ബഫറ്റ് ബെർക്ക് ഷെയർ ഹതാവെയുടെ പടിയിറങ്ങിയത്. പുതിയ കമ്പനി നായകന് മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ.
നേരത്തെ പ്രഖ്യാപിച്ചതുപോലെ ലോക നിക്ഷേപ ഗുരു എന്നറിയപ്പെടുന്ന വാറൻ ബഫറ്റ് ബെർക്ക്‌ഷെയർ ഹതാവെയുടെ പടി ഇറങ്ങിയതോടെ കമ്പനി ഓഹരികളും ഇടിഞ്ഞിരുന്നു. ഇപ്പോൾ ഗ്രെഗ് ആബേലാണ് കമ്പനി നായകൻ. ഒരു ലക്ഷം കോടി ഡോളറിലധികം മൂല്യമുള്ള കമ്പനിക്ക് ഇനി ഗ്രേഗ് ആബേലിൻ്റെ ഇടപെടലുകൾ നിർണായകമാണ്. ബഫറ്റ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് വാറൻ ബഫറ്റ് തുടരുമെങ്കിലും സജീവമാകില്ല.
ആറുപതിറ്റാണ്ടുകൾക്ക് ശേഷമാണ് "ഒറാക്കിൾ ഓഫ് ഒമാഹ" എന്നറിയപ്പെടുന്ന ബഫറ്റ് ബെർക്ക് ഷെയർ ഹതാവെയുടെ പടിയിറങ്ങിയത്. ഒരു ടെക്സ്റ്റൈൽ ബിസിനസിൽ നിന്നാണ് ബെർക്ക് ഷെയർ ഹതാവെ കമ്പനിയെ ഒരു ലക്ഷം കോടി ഡോളറിൽ കൂടുതൽ വിലമതിക്കുന്ന കമ്പനിയാക്കി അദ്ദേഹം മാറ്റിയത്.
വാറൻ ബഫറ്റ് മൂലധന വിപണിയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്ത നിക്ഷേപകനാണ്. എന്നാൽ ബഫറ്റിന്റെ ദീർഘകാല അനുയായി ആയിരുന്ന ഗ്രെഗ് ആബെൽ കമ്പനി വളരെ സെൻസിറ്റീവ് ആയ സമയത്താണ് ചുമതലയേൽക്കുന്നത്. 2025 ൽ ബെർക്ക്‌ഷെയർ ഓഹരികൾ എസ് ആൻഡ് പി 500 സൂചികയെക്കാൾ കുറഞ്ഞ പ്രകടനമാണ് കാഴ്ചവെച്ചത്.
മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ
ആപ്പിളിലും ബാങ്ക് ഓഫ് അമേരിക്കയിലുമുള്ള ഓഹരികൾ എല്ലാം ഇപ്പോൾ ബെർക്ക്‌ഷെയർ കുറച്ചുകൊണ്ടിരിക്കുകയാണ്. 2025 അവസാനത്തോടെ ആകെ 28320 കോടി ഡോളറായിരുന്ന ഇക്വിറ്റി പോർട്ട്‌ഫോളിയോ ആര് ഏറ്റെടുക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സെപ്റ്റംബർ 30 വരെ കമ്പനിയുടെ കൈവശം 38170 കോടി ഡോളർ പണവും നിക്ഷേപവുമാണുണ്ടായിരുന്നത്.
കമ്പനിയിലെ പണലഭ്യത ഉറപ്പാക്കാനും നിക്ഷേപങ്ങൾക്കിം വൻതോതിലുള്ള ഏറ്റെടുക്കലുകൾ വേണ്ടി വരും. ഡിവിഡൻ്റുകൾ നൽകുന്നതിനെ എതിർത്ത ബഫറ്റിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ ആബേൽ സ്വീകരിക്കേണ്ടി വരും. സ്ഥാപന നിക്ഷേപകരിൽ നിന്നുൾപ്പെടെ വർദ്ധിച്ച സമ്മർദ്ദം നേരിടേണ്ടതായി വന്നേക്കാം. ബഫെറ്റിന്റെ അച്ചടക്കമുള്ള നിക്ഷേപ സമീപനം ആബെൽ തുടരുമോ എന്നതും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
