image

17 Jan 2026 1:34 PM IST

World

സദാ 'ലൈറ്റ് കത്തി' ചൈന; മണിക്കൂറിന് 10 ലക്ഷം കോടി കിലോവാട്ട് ; റെക്കോഡ് വൈദ്യുതി ഉപഭോ​ഗം

MyFin Desk

സദാ ലൈറ്റ് കത്തി ചൈന; മണിക്കൂറിന് 10 ലക്ഷം കോടി കിലോവാട്ട് ; റെക്കോഡ് വൈദ്യുതി ഉപഭോ​ഗം
X

Summary

മണിക്കൂറിന് 10 ലക്ഷം കോടി കിലോവാട്ട്. റെക്കോഡ് വൈദ്യുതി ഉപഭോഗവുമായി ചൈന .


ചൈനയുടെ വൈദ്യുതി ഉപഭോഗം റെക്കോഡിൽ . മണിക്കൂറിന് 10 ലക്ഷം കോടി കിലോവാട്ടായാണ് കഴിഞ്ഞ വർഷം ചൈനയുടെ വൈദ്യുതി ഉപഭോഗം കുതിച്ചത്. എക്കാലത്തെയും ഉയർന്ന നിലയിലാണിത്. യൂറോപ്യൻ യൂണിയൻ, റഷ്യ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഒരുമിച്ചുള്ള ഉപഭോഗത്തെ മറികടക്കുന്ന വൈദ്യുതി ഉപഭോഗമാണിത്.

ഹൈടെക് മേഖലയുടെ വളർച്ചയാണ് ഉയർന്ന ഊർജജ ഉപഭോഗത്തിന് പിന്നിൽ. ഇന്റർനെറ്റ് സേവനങ്ങൾക്കായുള്ള വൈദ്യുതി ആവശ്യം കുത്തനെ ഉയർന്നു. 30 ശതമാനത്തിലധികമാണ് വർധന. പുതിയ വാഹന നിർമ്മാണത്തിനാവശ്യമായ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി. 20 ശതമാനത്തിലധികമാണ് വർദ്ധന. ഇതൊക്കെ മൊത്തത്തിലുള്ള ഉപഭോഗം ഉയരാൻ കാരണമായി.

കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിൽപ്പന

കഴിഞ്ഞ വർഷം ചൈനയുടെ വൈദ്യുതി ഉപഭോഗത്തിൽ 5 ശതമാനമാണ് വർധന. 2025 ലെ ആദ്യ 11 മാസങ്ങളിൽ ഇന്റർനെറ്റ്, ഇൻ്റർനെറ്റ് അധിഷ്ഠിത സേവന മേഖലകളിലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയായിരുന്നു. ഡാറ്റ സെൻ്ററുകൾ, 5 ജി നെറ്റ്ർവർക്ക് എന്നിവയുടെയൊക്കെ വികസനത്തിന് വൈദ്യുതി കൂടിയേ തീരൂ. ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളും ഉൾപ്പെടെയുള്ള പുതിയ ഊർജ്ജ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആവശ്യവും വർധിക്കുന്നുണ്ട്. ചൈനയിൽ വിറ്റഴിക്കുന്ന പുതിയ കാറുകളിൽ 50 ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ്. ഇത് വീണ്ടും ഊർജ ഉപഭോഗത്തിലെ കുതിപ്പിന് കാരണമായേക്കും.