28 Dec 2025 7:05 PM IST
Summary
ഇന്‍ഷുര്‍ചെയ്ത വസ്തുവകകള്‍ക്കുണ്ടായ നഷ്ടം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ചൂട്, കാട്ടുതീ, വരള്‍ച്ച, ചുഴലിക്കാറ്റ്, തീവ്ര മഴ തുടങ്ങിയ കാലാവസ്ഥാദുരന്തങ്ങള്‍ മൂലം 2025-ല്‍ ലോകത്ത് 12,000 കോടി ഡോളറിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായ സംഘടനയായ ക്രിസ്റ്റ്യന്‍ എയ്ഡാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
വിട്ടൊഴിയാത്ത ദുരന്തം
ഫോസില്‍ ഇന്ധനങ്ങളാണ് കാലാവസ്ഥാപ്രതിസന്ധിയുടെ പ്രധാന കാരണക്കാരെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്‍ഷുര്‍ചെയ്ത വസ്തുവകകള്‍ക്കുണ്ടായ നഷ്ടം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ യഥാര്‍ഥ നഷ്ടം ഇതിലും കൂടുതലാകാനിടയുണ്ട്. 2025-ല്‍ ലോകത്തിലെ ആറ് ജനവാസഭൂഖണ്ഡങ്ങളിലും കുറഞ്ഞത് ഒരു വലിയ കാലാവസ്ഥാദുരന്തമെങ്കിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും നേരിട്ട പ്രളയങ്ങളില്‍ 1860-ലധികം പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഏകദേശം 49,800 കോടി രൂപയാണ് ഈ ദുരന്തങ്ങളില്‍ നഷ്ടമായിട്ടുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
