14 Jan 2026 11:13 AM IST
France Death rate:ഫ്രാന്‍സില്‍ ജനന നിരക്കിനെ മറികടന്ന് മരണനിരക്ക്. ആശങ്കയോടെ ജനങ്ങള്‍
MyFin Desk
Summary
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജനന-മരണനിരക്കില്‍ ഇത്രവലിയ വ്യത്യാസം കാണുന്നത്
ഫ്രാന്‍സില്‍ ജനന നിരക്കിനെ മരണനിരക്ക് മറികടന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഇന്‍സ്റ്റിട്ടൂട്ട് കണക്കുകള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആറുലക്ഷത്തി നാല്‍പത്തി അയ്യായിരം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് ലക്ഷത്തി അന്‍പത്തി ഒന്നായിരം ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട മരണങ്ങള്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജനന-മരണനിരക്കില്‍ ഇത്രവലിയ വ്യത്യാസം കാണുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് ജനനനിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. ആയുര്‍ ദൈര്‍ഘ്യം റെക്കോര്‍ഡ് ഉയരത്തിലും എത്തി.
കുടിയേറ്റം ഉള്‍പ്പെടെ മറ്റ് ഘടകങ്ങള്‍ കാരണം 2025ല്‍ ഫ്രാന്‍സിന്റെ ജനസംഖ്യ നേരിയ തോതില്‍ ഉയര്‍ന്ന് 69.1 ദശലക്ഷമായി. കഴിഞ്ഞ വര്‍ഷം ഫെര്‍ട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 1.56 കുട്ടികളായി കുറഞ്ഞു. ഇത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്, കൂടാതെ പെന്‍ഷന്‍ ഫണ്ടിങ് പ്രവചനങ്ങളില്‍ പെന്‍ഷന്‍ ഉപദേശക സമിതി കണക്കാക്കിയ 1.8 നേക്കാള്‍ വളരെ താഴെയുമാണ്.
സാമ്പത്തിക രംഗത്തും വെല്ലുവിളി
നിലവിലെ സാഹചര്യം സാമ്പത്തിക രംഗത്തും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജനസംഖ്യാപരമായ മാറ്റം വരും വര്‍ഷങ്ങളില്‍ പൊതുചെലവുകളെ ബാധിക്കും. വരും വര്‍ഷങ്ങളില്‍ തൊഴില്‍ വിപണിയിലെ പിരിമുറുക്കങ്ങളും തൊഴില്‍ പ്രശ്നങ്ങളും അതിവേഗം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
