6 Nov 2025 12:05 PM IST
Summary
ഇലോൺ മസ്ക് ചരിത്രത്തിലെ ആദ്യ ട്രില്ല്യനയർ ആകുമോ? ഉറ്റുനോക്കി ലോകം
ഇലോൺ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയർ ആകുമോ? ഇലോൺ മസ്കിൻ്റെ റെക്കോഡ് ശമ്പള പാക്കേജിന് അനുകൂലമായി ഓഹരി ഉടമകൾ വോട്ടു ചെയ്തേക്കുമെന്ന് സൂചന. ടെസ്ലയുടെ 25 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കുന്നതോടെ ലോകത്തിലെ ആദ്യ ട്രില്യണയർ ആയി ഇലോൺ മസ്ക് മാറിയേക്കുമെന്നാണ് സൂചന. ഓഹരികളുടെ മൂല്യം മാത്രം ഒരു ലക്ഷം കോടി ഡോളറിലധികമാകും. ഇലോൺ മസ്‌കിൻ്റെ രാഷ്ട്രീയ പ്രവേശം ഉൾപ്പെടെയുള്ള ഘടകങ്ങൾ ടെസ്ല ഓഹരികൾക്ക് ഗുണമായിട്ടുണ്ട്.
വ്യാഴാഴ്ച ടെക്‌സാസിലെ ഓസ്റ്റിനിലാണ് ടെസ്‌ലയുടെ വാർഷിക യോഗം. നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ മസ്‌ക് തന്നെ ചരിത്രത്തിലെയും ആദ്യ ട്രില്യണയർ ആകുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം. എന്നാൽ മസ്കിൻ്റെ റെക്കോഡ് പാക്കേജിനും ഓഹരി പങ്കാളിത്തത്തിനുമെതിരെ എതിർപ്പുകളും ഉയരുന്നുണ്ട്. ഡയറക്ടർ ബോർഡ് മസ്‌കിനോട് അമിതമായി കടപ്പെട്ടിരിക്കുന്നുവെന്നും ഇതാണ് വമ്പൻ പാക്കേജിന് അനുമതി നൽകാൻ ഒരുങ്ങുന്നതിന് പിന്നിലെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
ടെസ്‌ലയിലെ ഏറ്റവും വലിയ ഓഹരി ഉടമ
ടെസ്‌ലയുടെ ഭാവി ശോഭനമാണെന്നും സെൽഫ് ഡ്രൈവ് കാറുകൾ ഉള്ള ലോകത്ത് ടെസ്ലക്കായിരിക്കും ആധിപത്യം എന്നും ചിന്തിക്കുന്നർ പക്ഷേ ട്രംപിന് അനുകൂലമാണ്. ടെസ്ലയുടെ ഡ്രൈവർ ഇല്ലാ കാറുകൾ മാത്രമല്ല ഹ്യൂമനോയിഡ് റോബോട്ടുകളും ഭാവിയുടെ അഭിവാജ്യ ഘടകങ്ങളാണെന്ന് ചിന്തിക്കുന്നവർ ശമ്പള പാക്കേജിനെ അനുകൂലിക്കുന്നു. നിലവിൽ ടെസ്ലയിൽ ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ളതും ഇലോൺ മസ്കിന് തന്നെയാണ്. 15 ശതമാനം ഓഹരികളാണ് കൈവശമുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
