image

20 March 2024 10:02 AM GMT

World

സന്തോഷമെല്ലാം യൂറോപ്പില്‍ ഇന്ത്യ വീണ്ടും 126 മത്

MyFin Desk

സന്തോഷമെല്ലാം യൂറോപ്പില്‍ ഇന്ത്യ വീണ്ടും 126 മത്
X

Summary

  • 30 വയസ്സിന് താഴെയുള്ളവരില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമായി ലിത്വാനിയ
  • പട്ടികയില്‍ മുന്നില്‍ നോര്‍ഡിക് രാജ്യങ്ങള്‍
  • ഇന്ത്യ വീണ്ടും 126 ാം സ്ഥാനത്ത്‌


ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിര്‍ത്തി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട പുതിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായ നേട്ടം. കഴിഞ്ഞ വര്‍ഷത്തേത് പോലെ പട്ടികയില്‍ ഇന്ത്യ 126 ാം സ്ഥാനത്താണ്.

ആഗോള ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും താരതമ്യേന സുസ്ഥിരമായ സന്തോഷത്തിന്റെ തോതാണ് ഫിന്‍ലന്‍ഡിന്റെ നേട്ടത്തിന് കാരണം. അതേസമയം ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തായി. ഇരു രാജ്യങ്ങളും യഥാക്രമം 23 ഉം 24 സ്ഥാനങ്ങളിലേക്കെത്തി. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഈ രാജ്യങ്ങള്‍ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്താകുന്നത്. 143 രാജ്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

നോര്‍ഡിക് രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഡെന്മാര്‍ക്ക്, ഐസ് ലന്‍ഡ്,സ്വീഡന്‍ എന്നിവ ഫിന്‍ലന്‍ഡിന് തൊട്ടുപിന്നിലായി ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. എന്നിരുന്നാലും, ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ആദ്യ 10ല്‍ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നെതര്‍ലാന്‍ഡ്സും ഓസ്ട്രേലിയയും ഇടം നേടി.

കോസ്റ്റാറിക്കയും കുവൈത്തും യഥാക്രമം 12, 13 സ്ഥാനങ്ങളിലുണ്ട്. പ്രകൃതിയുമായി അടുത്ത് ഇടപഴകല്‍, ആരോഗ്യകരമായ തൊഴില്‍ ജീവിത സന്തുലിതാവസ്ഥ, വിശ്വാസത്തിനും സമത്വത്തിനും മുന്‍ഗണന നല്‍കുന്ന സാമൂഹിക മൂല്യങ്ങള്‍ എന്നിവയാണ് ഫിന്‍ലന്‍ഡിന്റെ തുടര്‍ച്ചയായ വിജയത്തിന് കാരണമെന്ന് ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഹാപ്പിനെസ് ഗവേഷകയായ ജെന്നിഫര്‍ ഡി പാവോള പറഞ്ഞു.

30 വയസ്സിന് താഴെയുള്ളവരില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമായി ലിത്വാനിയ ഉയര്‍ന്നു വരുന്നുണ്ട്. അതേസമയം വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍, യുവാക്കള്‍ക്കിടയില്‍ സന്തോഷം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ മുതിര്‍ന്നവരില്‍ ഇപ്പോള്‍ ഉയര്‍ന്ന തലത്തിലുള്ള സന്തോഷം റിപ്പോര്‍ട്ട് ചെയ്യുന്നു.